Top

കൂടുതല്‍ നല്ലപിള്ള ചമയേണ്ട, സ്‌പോണ്‍സര്‍മാരെ ഒപ്പംകൂട്ടിയേ പറ്റൂ; ക്രിസ്റ്റിയാനോയ്ക്കും പോഗ്ബയ്ക്കും മുന്നറിയിപ്പുമായി യുവേഫ

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പോണ്‍സര്‍മാരുടെ ഉത്പനങ്ങള്‍ക്കെതിരേ മുന്‍നിര താരങ്ങള്‍ പരോക്ഷമായി എതിര്‍പ്പു പ്രകടപ്പിച്ചതില്‍ താക്കീതുമായി യുവേഫ. താരങ്ങള്‍ സ്പോണ്‍സര്‍മാരെ അധിക്ഷേപിക്കുന്ന രീതിയില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം രീതികള്‍ക്കെതിരേ തക്കതായി നടപടി സ്വീകരിക്കാനുള്ള നിയമഭേദഗതികള്‍ ചെയ്യുമെന്നും യുവേഫ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനിടെ മുന്നിലിരുന്ന കൊക്ക കോള ബോട്ടിലുകള്‍ പോര്‍ഓും ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബിയര്‍ ബോട്ടിലുകള്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും മാറ്റിവച്ചതാണ് വിവാദത്തിനിടയാക്കിയത്. റൊണാള്‍ഡോയാണ് ആദ്യം ഇത്തരത്തില്‍ പെരുമാറിയത്. കൊക്കക്കോള ബോട്ടിലുകള്‍ മാറ്റിവച്ച ശേഷം ഇത്തരള്‍ം പാനീയങ്ങള്‍ […]

18 Jun 2021 3:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂടുതല്‍ നല്ലപിള്ള ചമയേണ്ട, സ്‌പോണ്‍സര്‍മാരെ ഒപ്പംകൂട്ടിയേ പറ്റൂ; ക്രിസ്റ്റിയാനോയ്ക്കും പോഗ്ബയ്ക്കും മുന്നറിയിപ്പുമായി യുവേഫ
X

യൂറോ കപ്പ് ഫുട്‌ബോളില്‍ സ്‌പോണ്‍സര്‍മാരുടെ ഉത്പനങ്ങള്‍ക്കെതിരേ മുന്‍നിര താരങ്ങള്‍ പരോക്ഷമായി എതിര്‍പ്പു പ്രകടപ്പിച്ചതില്‍ താക്കീതുമായി യുവേഫ. താരങ്ങള്‍ സ്പോണ്‍സര്‍മാരെ അധിക്ഷേപിക്കുന്ന രീതിയില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം രീതികള്‍ക്കെതിരേ തക്കതായി നടപടി സ്വീകരിക്കാനുള്ള നിയമഭേദഗതികള്‍ ചെയ്യുമെന്നും യുവേഫ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തിനിടെ മുന്നിലിരുന്ന കൊക്ക കോള ബോട്ടിലുകള്‍ പോര്‍ഓും ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബിയര്‍ ബോട്ടിലുകള്‍ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും മാറ്റിവച്ചതാണ് വിവാദത്തിനിടയാക്കിയത്. റൊണാള്‍ഡോയാണ് ആദ്യം ഇത്തരത്തില്‍ പെരുമാറിയത്. കൊക്കക്കോള ബോട്ടിലുകള്‍ മാറ്റിവച്ച ശേഷം ഇത്തരള്‍ം പാനീയങ്ങള്‍ കുടിക്കുന്നതിനു പകരം വെള്ളം കുടിക്കാനും അദ്ദേഹം ഉപദേശിച്ചു.

ഇതു വൈറലായതിനു പിന്നാലെ ഓഹരി വിപണിയില്‍ കൊക്കക്കോള കമ്പനിയുടെ മൂല്യം നാലു ബില്യണ്‍ ഇടിയുകയും ചെയ്തു. അതിന്റെ അടുത്ത ദിവസമായിരുന്നു പോഗ്ബയുടെ പെരുമാറ്റം. ഇക്കുറി മുന്നിലിരുന്ന ഹെയ്‌നക്കന്‍ ബിയര്‍ ബോട്ടിലുകള്‍ക്കാണ് സ്ഥാനചലനമുണ്ടായത്. മുസ്‌ളീം മതവിശ്വാസിയായ പോഗ്ബ തന്റെ ആരാധനാ വിശ്വാസം മുന്‍നിര്‍ത്തിയാണ് മദ്യക്കുപ്പികള്‍ക്കു മുന്നിലിരിക്കാന്‍ വിസമ്മതിച്ചത്.

എന്നാല്‍ താരങ്ങളുടെ ഇത്തരം ഇടപെടലുകള്‍ സ്പോണ്‍സര്‍ഷിപ്പിനെ ബാധിക്കുന്നതാണെന്നും ഇവര്‍ക്കെതിരേ ഇക്കാര്യത്തില്‍ ദേശീയ ഫെഡറേഷനുകള്‍ നടപടിയെടുക്കണമെന്നും യുവേഫ പറഞ്ഞു. ടൂര്‍ണമെന്റ് വിജയകരമായി നടത്താനും യൂറോപ്പിലെ ഫുട്ബോള്‍ വികസനത്തിനുമായി സ്പോണ്‍സര്‍മാരുടെ സഹായം ആവശ്യമുണ്ട്. അവരുമായുള്ള കരാര്‍ ഏവരും ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും യുവേഫ മുന്നറിയിപ്പ് നല്‍കി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെരുമാറ്റമാണ് പ്രധാന വിഷയമെന്ന് യുറോ 2020 ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കെല്ലന്‍ പറഞ്ഞു. മതവിശ്വാസവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മനസിലാക്കാം. എന്നാല്‍, ക്രിസ്റ്റ്യാനോയുടെ ഇടപെടല്‍ അതിരുകടന്നതാണ്. വിഷയത്തില്‍ യുവേഫ അച്ചടക്ക നടപടി എടുക്കുന്നില്ല. എന്നാല്‍, ഭാവിയില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും യുവേഫ വ്യക്തമാക്കി.

Next Story

Popular Stories