Top

”കളിച്ചില്ലെങ്കില്‍ 3-0ന് തോല്‍പിക്കും”; എറിക്‌സണ്‍ കുഴഞ്ഞുവീണ മത്സരം തുടരാന്‍ യുവേഫ നിര്‍ബന്ധിച്ചെന്ന് ഡെന്‍മാര്‍ക്ക് ടീം, യൂറോയില്‍ വന്‍ വിവാദം

യൂറോ കപ്പ് ഫുട്‌ബോളിനെ പിടിച്ചുകുലുക്കി യുവേഫയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ടീം. സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ മത്സരത്തില്‍ കളി തുടരാന്‍ യുവേഫ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. മുന്‍ താരവും നിലവിലെ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിന്റെ പിതാവുമായ പീറ്റര്‍ ഷ്‌മൈഷേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞങ്ങള്‍ക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു. ക്രിസിനെക്കുറിച്ചുള്ള ആശങ്കകളുമായി കളത്തിലിറങ്ങാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താരങ്ങള്‍. എന്നാല്‍ കളിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ 3-0ന് തോറ്റതായി കണക്കാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി”- ഷ്‌മൈഷേല്‍ പറഞ്ഞു. 13-ന് […]

14 Jun 2021 10:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”കളിച്ചില്ലെങ്കില്‍ 3-0ന് തോല്‍പിക്കും”; എറിക്‌സണ്‍ കുഴഞ്ഞുവീണ മത്സരം തുടരാന്‍ യുവേഫ നിര്‍ബന്ധിച്ചെന്ന് ഡെന്‍മാര്‍ക്ക് ടീം, യൂറോയില്‍ വന്‍ വിവാദം
X

യൂറോ കപ്പ് ഫുട്‌ബോളിനെ പിടിച്ചുകുലുക്കി യുവേഫയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ടീം. സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ മത്സരത്തില്‍ കളി തുടരാന്‍ യുവേഫ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

മുന്‍ താരവും നിലവിലെ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിന്റെ പിതാവുമായ പീറ്റര്‍ ഷ്‌മൈഷേലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഞങ്ങള്‍ക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു. ക്രിസിനെക്കുറിച്ചുള്ള ആശങ്കകളുമായി കളത്തിലിറങ്ങാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താരങ്ങള്‍. എന്നാല്‍ കളിക്കാന്‍ ഇറങ്ങിയില്ലെങ്കില്‍ 3-0ന് തോറ്റതായി കണക്കാക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി”- ഷ്‌മൈഷേല്‍ പറഞ്ഞു.

13-ന് ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെതിരേ തങ്ങളുടെ ആദ്യ മത്സരത്തിലാണ് ഡെന്‍മാര്‍ക്ക് താരങ്ങള്‍ക്ക് കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും നേരിടേണ്ടി വന്നത്. മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് മുതിര്‍ന്ന താരം എറിക്‌സണ്‍ കുഴഞ്ഞുവീണത്.

ഹൃദയാഘാതം നേരിട്ട അദ്ദേഹത്തെ പ്രാഥമിക ശ്രുശൂഷകള്‍ നല്‍കി മരണത്തിന്റെ വായില്‍ നിന്നു തിരിച്ചുപിടിച്ച സഹതാരങ്ങള്‍ വിങ്ങിപ്പൊട്ടിയാണ് എറിക്‌സണെ ആശുപത്രിയിലേക്കു മാറ്റുന്നത് കണ്ടുനിന്നത്. ഇതിനു ശേഷം കളി നിര്‍ത്തി ഡഗ്ഗൗട്ടിലേക്ക് മടങ്ങിയ താരങ്ങളെ പിന്നീട് കളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ലോകത്തെ നടുക്കിയ സംഭവമുണ്ടായ ശേഷം മത്സരം പുനരാരംഭിച്ചത് ശരിയായില്ലെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഡെന്‍മാര്‍ക്ക് താരങ്ങള്‍ എങ്ങനെ കളത്തിലിറങ്ങിയെന്നും ആരാധകര്‍ ചോദ്യമുയര്‍ത്തിയിരുന്നു.

ഇതോടെയാണ് തന്റെ മകന്‍ ഉള്‍പ്പടെയുള്ള താരങ്ങളോടും മറ്റ് ഒഫീഷ്യല്‍സിനോടും സംസാരിച്ച ശേഷം ഷ്‌മൈഷേല്‍ നടന്ന സംഭവങ്ങള്‍ മാധ്യമങ്ങളോടു തുറന്നു പറഞ്ഞത്. ”ഞങ്ങള്‍ക്കു തെരഞ്ഞെടുക്കാന്‍ മൂന്നു വഴികളാണ് അവര്‍ നല്‍കിയത്. ഒന്നുകില്‍ ഉടന്‍ കളത്തിലിറങ്ങി മത്സരം പൂര്‍ത്തിയാക്കണം അല്ലെങ്കില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12-ന് മത്സരം പുനരാരംഭിക്കുമ്പോള്‍ കളിക്കണം. ഇതു രണ്ടും സമ്മതമല്ലെങ്കില്‍ കളിക്കാന്‍ ഇറങ്ങുന്നില്ലെങ്കില്‍ 3-0 എന്ന സ്‌കോറിന് തോറ്റതായി കണക്കാക്കും എന്നാണ് അവര്‍ പറഞ്ഞത്”- ഷ്‌മൈഷേല്‍ പറഞ്ഞു.

ഇന്നലെ ഡെന്‍മാര്‍ക്ക് കോച്ച് കാസ്പര്‍ ഹ്യൂല്‍മന്‍ഡും മത്സരം പുനരാരംഭിച്ചതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം സഹതാരങ്ങളുമായി സംസാരിച്ച എറിക്‌സണ്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഡെന്‍മാര്‍ക്ക് വീണ്ടും കളത്തിലിറങ്ങിയതെന്നായിരുന്നു യുവേഫ നേരത്തെ അവകാശപ്പെട്ടിരുന്നത്.

പുതിയ വെളിപ്പെടുത്തലുകളോടെ യൂറോപ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. മനുഷ്യത്വരഹിതമായ നിലപാടാണ് യുവേഫ തീരുമാനിച്ചതെന്നാണ് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പറയുന്നത്.

Next Story

Popular Stories