Top

ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പയിലും വമ്പന്‍ മാറ്റങ്ങള്‍ക്ക് യുവേഫ; ലക്ഷ്യം ഇ.എസ്.എല്‍. പോലുള്ള വെല്ലുവിളികള്‍ ഒഴിവാക്കല്‍

ചില ക്ലബുകള്‍ ചേര്‍ന്നു കൊണ്ടുവന്ന യുറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയം മുളയിലേ നുള്ളാനായെങ്കിലും ഭാവിയില്‍ അത്തരം വെല്ലുവിളികള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുവേഫ. ഫുട്‌ബോളിനെ കൂടുതല്‍ ജനകീയവും ആവേശകരവുമാക്കുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് നീക്കം. ഇതിന്റെ ആദ്യ പടിയായി അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പാ ലീഗിലും യൂറോപ്പ കോണ്‍ഫെറന്‍സ് ലീഗ് മത്സരങ്ങളിലും എവേ ഗോള്‍ നിയമം നിര്‍ത്തലാക്കും. നിലവില്‍ ഈ ചാമ്പ്യന്‍ഷിപ്പുകളില്‍ നോക്കൗട്ട് റൗണ്ട് മുതല്‍ എവേ ഗോള്‍ പരിഗണിക്കുന്നുണ്ട്. ഇരുപാദങ്ങളിലുമായി നടക്കുന്ന […]

31 May 2021 2:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പയിലും വമ്പന്‍ മാറ്റങ്ങള്‍ക്ക് യുവേഫ; ലക്ഷ്യം ഇ.എസ്.എല്‍. പോലുള്ള വെല്ലുവിളികള്‍ ഒഴിവാക്കല്‍
X

ചില ക്ലബുകള്‍ ചേര്‍ന്നു കൊണ്ടുവന്ന യുറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആശയം മുളയിലേ നുള്ളാനായെങ്കിലും ഭാവിയില്‍ അത്തരം വെല്ലുവിളികള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുവേഫ. ഫുട്‌ബോളിനെ കൂടുതല്‍ ജനകീയവും ആവേശകരവുമാക്കുന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് നീക്കം.

ഇതിന്റെ ആദ്യ പടിയായി അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പാ ലീഗിലും യൂറോപ്പ കോണ്‍ഫെറന്‍സ് ലീഗ് മത്സരങ്ങളിലും എവേ ഗോള്‍ നിയമം നിര്‍ത്തലാക്കും. നിലവില്‍ ഈ ചാമ്പ്യന്‍ഷിപ്പുകളില്‍ നോക്കൗട്ട് റൗണ്ട് മുതല്‍ എവേ ഗോള്‍ പരിഗണിക്കുന്നുണ്ട്.

ഇരുപാദങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ സ്‌കോര്‍ ഒപ്പത്തിനൊപ്പം വന്നാല്‍ എതിരാളിയുടെ തട്ടകത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ടീം ജയിക്കുന്നതാണ് എവേ ഗോള്‍ നിയമം. 1965 മുതലാണ് ഇതു പ്രാബല്യത്തില്‍ വന്നത്.

ഇക്കഴിഞ്ഞ സീസണില്‍ കോവിഡ് പ്രശ്‌നങ്ങള്‍ കാരണം ചില മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലാണ് നടത്തിയത്. എന്നിട്ടും എവേ ഗോള്‍ നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്, ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് എന്നിവര്‍ ഈ സീസണില്‍ തോറ്റു പുറത്തായത് എവേ ഗോളുകളിലാണ്.

ബയേണിനെ ഫ്രഞ്ച് ക്ലബ് പി.എസ്.ജി. 3-3 എന്ന സ്‌കോറിനും യുവന്റസിനെ പോര്‍ചുഗല്‍ ക്ലബ് എഫ്.സി. പോര്‍ട്ടോ 4-4 എന്ന സ്‌കോറിനും തളച്ചിരുന്നു. എന്നാല്‍ എവേ ഗോളില്‍ ഇവര്‍ക്ക് കാലിടറി.

അടുത്ത സീസണ്‍ മുതല്‍ ഈ നിയമം വേണ്ടെന്നും മത്സരം ആവേശകരമാക്കാന്‍ സ്‌കോര്‍ തുല്യതയില്‍ വന്നാല്‍ ഷൂട്ടൗട്ട് നടത്തണമെന്നുമാണ് പ്രധാന നിര്‍ദേശം. ഇതു സംബന്ധിച്ച് യുവേഫ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അടുത്തമാസം നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. ഇത് അംഗീകാരം ലഭിച്ചാല്‍ അടുത്ത സീസണ്‍ മുതല്‍ എവേ ഗോള്‍ ഉണ്ടായിരിക്കില്ല.

Next Story

Popular Stories