Top

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; വമ്പന്മാര്‍ക്കെതിരേ മുട്ടുവിറച്ച് യുവേഫ, അച്ചടക്ക നടപടികള്‍ നിര്‍ത്തിവച്ചു

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആശയവുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനം വിഴുങ്ങി യുവേഫ. അച്ചടക്ക നടപടികള്‍ക്കു പ്രാരംഭം കുറിച്ചിട്ടും തങ്ങളെ വെല്ലുവിളിച്ച് സൂപ്പര്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവര്‍ മുന്നോട്ടു നീങ്ങിയതോടെയാണ് യുവേഫ മുട്ടുമടക്കുന്നത്. വിഷയത്തില്‍ മൂന്നു ക്ലബുകള്‍ക്കുമെതിരേ ആരംഭിച്ച അച്ചടക്ക നടപടികള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് യുവേഫ ഇന്നലെ അറിയിച്ചു. എന്നാല്‍ ടീമുകള്‍ ചെറിയ പിഴ ശിക്ഷ ഈടാക്കുമെന്നും യുവേഫ വൃത്തങ്ങള്‍ വ്യക്തമാക്കി. 12 ടീമുകളാണ് യുവേഫ സൂപ്പര്‍ ലീഗ് എന്ന […]

10 Jun 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; വമ്പന്മാര്‍ക്കെതിരേ മുട്ടുവിറച്ച് യുവേഫ, അച്ചടക്ക നടപടികള്‍ നിര്‍ത്തിവച്ചു
X

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആശയവുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനം വിഴുങ്ങി യുവേഫ. അച്ചടക്ക നടപടികള്‍ക്കു പ്രാരംഭം കുറിച്ചിട്ടും തങ്ങളെ വെല്ലുവിളിച്ച് സൂപ്പര്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവര്‍ മുന്നോട്ടു നീങ്ങിയതോടെയാണ് യുവേഫ മുട്ടുമടക്കുന്നത്.

വിഷയത്തില്‍ മൂന്നു ക്ലബുകള്‍ക്കുമെതിരേ ആരംഭിച്ച അച്ചടക്ക നടപടികള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് യുവേഫ ഇന്നലെ അറിയിച്ചു. എന്നാല്‍ ടീമുകള്‍ ചെറിയ പിഴ ശിക്ഷ ഈടാക്കുമെന്നും യുവേഫ വൃത്തങ്ങള്‍ വ്യക്തമാക്കി.

12 ടീമുകളാണ് യുവേഫ സൂപ്പര്‍ ലീഗ് എന്ന ആശയവുമായി മുന്നോട്ട് വന്നത്. ഇംഗ്ലണ്ടില്‍ നിന്ന് ആറു ടീമുകളും സ്‌പെയിന്‍-ഇറ്റലി എന്നിവിടങ്ങളില്‍ നിന്നു മൂന്നു വീതം ടീമുകളുമായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ആരാധകരോഷം ഉയരുകയും യുവേഫ നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍, ടോട്ടനം എന്നീ ക്ലബുകളും ഇറ്റാലിയന്‍ ടീമുകളായ ഇന്റര്‍ മിലാന്‍, എ.സി. മിലാന്‍ എന്നീ ക്ലബുകളും സ്‌പെയിനില്‍ നിന്നുള്ള അത്‌ലറ്റിക്കോ മാഡ്രിഡും പിന്മാറിയിരുന്നു.

എന്നാല്‍ റയല്‍, ബാഴ്‌സ യുവെ എന്നിവര്‍ യുവേഫയെ വെല്ലുവിളിച്ചു ഇ.എസ്.എല്ലിനായുള്ള നീക്കങ്ങള്‍ തുടര്‍ന്നു. ഇതോടെ പലതവണ യുവേ ഈ ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയ ശേഷം കഴിഞ്ഞ മാസം പകുതിയോടെയാണ് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

യുവേഫയുടെ എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഈ മൂന്നു ക്ലബുകള്‍ യുവേഫയ്‌ക്കെതിരായി പ്രവര്‍ത്തിച്ചതായി കണ്ടെത്തുകയും ചാമ്പ്യന്‍സ് ലീഗില്‍ നിന്നു വിലക്ക് അടക്കമുള്ള നടപടികള്‍ക്കു ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ യുവേഫയുടെ അച്ചടക്ക നടപടി ഭീഷണിയെയും ഇവര്‍ തള്ളിക്കളയുകയാണ് ചെയ്തത്.

യുവേഫ നടപടി സ്വീകരിച്ചാല്‍ തങ്ങള്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുമെന്നും മാപ്പു പറയാനോ പിഴയടയ്ക്കാനോ തയാറല്ലെന്നും സുസ്ഥിരമായ ഒരു ഫുട്‌ബോള്‍ മാതൃക സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാഴ്‌സലോണ പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ട കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് മുന്‍നിലപാടില്‍ നിന്നു പിന്നോക്കം പോകാന്‍ യുവേഫ തീരുമാനിച്ചത്. എന്നാല്‍ നടപടികള്‍ റദ്ദാക്കിയിട്ടില്ലെന്നും സാവകാശം എടുക്കുന്നുവെന്നു മാത്രമേയുള്ളുവെന്നുമാണ് യുവേഫയുടെ ഔദ്യോഗിക വിശദീകരണം.

Next Story

Popular Stories