ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; മെസ്സിയും നെയ്മറും നേര്‍ക്കുനേര്‍; യുവന്റസിന് പോര്‍ട്ടൊ എതിരാളികള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ക്രമമായി. നിലവിലെ ചമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് ഇറ്റാലിയന്‍ ക്ലബ്ബായ ലാസിയൊ ആണ് എതിരാളികള്‍. സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ നേരിടും. ഇതോടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും നേര്‍ക്കുനേര്‍ പോരാടും.

പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം ചെല്‍സിയും അത്‌ലറ്റിക്കൊ മാഡ്രിഡും തമ്മിലാണ്. അട്ടമറിയുമായി എത്തിയ മൊഞ്ചിംങ്ഗ്ലാഡ്‌ബെയെ കാത്തിരിക്കുന്നത് കരുത്തരായ മഞ്ചസ്റ്റര്‍ സിറ്റിയാണ്. അതേസമയം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗലിലേക്ക് മടങ്ങാം. യുവന്റസിന് എതിരാളികള്‍ പോര്‍ട്ടൊയാണ്. റൊണാള്‍ഡോയുടെ ആദ്യ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ പ്രധാന എതിരാളിയാണ് പോര്‍ട്ടൊ.

മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇറ്റാലിയന്‍ ക്ലബ്ബായ അറ്റലാന്റയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ടൂര്‍ണമെന്റില്‍ മോശം ഫോമില്‍ തുടരുന്ന റയലിന് പ്രീ ക്വാര്‍ട്ടറില്‍ കരുത്ത് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. ലിവര്‍പൂളിവ് ആര്‍പി ലെയ്പ്‌സിഗും, ബൊറൂസിയ ഡോര്‍ട്ടുമുണ്ടിന് സെവിയ്യയുമാണ് എതിരാളികള്‍.

Latest News