Top

ക്ലബ് ഫുട്‌ബോളില്‍ സമ്പൂര്‍ണ അഴിച്ചുപണിയുമായി യുവേഫ; എവേ ഗോള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം

വരുന്ന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം യുവേഫയുടെ കീഴിലുള്ള എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും വമ്പന്‍ മാറ്റങ്ങള്‍ വരുത്തി യുവേഫ. 56 വര്‍ഷമായി നിലനിന്നിരുന്ന എവേ ഗോള്‍ നിയമമാണ് യുവേഫ റദ്ദാക്കിയത്. ഇതോടെ വരുന്ന സീസണ്‍ മുതല്‍ നോക്കൗട്ട് മത്സരങ്ങളുടെ ഫലം നിശ്ചയിക്കുക എക്‌സ്ട്രാ ടൈം കളിയും ഷൂട്ടൗട്ടും ഒക്കെയാകും. 1965-ലാണ് യുവേഫ എവേ ഗോള്‍ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഇരുപാദങ്ങളിലുമായി നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ സ്‌കോര്‍ തുല്യനിലയില്‍ വന്നാല്‍ എതിരാളിയുടെ തട്ടകത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ ടീമിനെ […]

24 Jun 2021 10:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്ലബ് ഫുട്‌ബോളില്‍ സമ്പൂര്‍ണ അഴിച്ചുപണിയുമായി യുവേഫ; എവേ ഗോള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം
X

വരുന്ന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം യുവേഫയുടെ കീഴിലുള്ള എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും വമ്പന്‍ മാറ്റങ്ങള്‍ വരുത്തി യുവേഫ. 56 വര്‍ഷമായി നിലനിന്നിരുന്ന എവേ ഗോള്‍ നിയമമാണ് യുവേഫ റദ്ദാക്കിയത്. ഇതോടെ വരുന്ന സീസണ്‍ മുതല്‍ നോക്കൗട്ട് മത്സരങ്ങളുടെ ഫലം നിശ്ചയിക്കുക എക്‌സ്ട്രാ ടൈം കളിയും ഷൂട്ടൗട്ടും ഒക്കെയാകും.

1965-ലാണ് യുവേഫ എവേ ഗോള്‍ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഇരുപാദങ്ങളിലുമായി നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ സ്‌കോര്‍ തുല്യനിലയില്‍ വന്നാല്‍ എതിരാളിയുടെ തട്ടകത്തില്‍ കൂടുതല്‍ ഗോള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചു വരികയായിരുന്നു.

എന്നാല്‍ ഈ നിയമം ഉദ്ദേശിച്ച ഫലമല്ല നല്‍കുന്നതെന്നും ഒരു മത്സരത്തില്‍ വഴങ്ങിയ ഗോളിന്റെ പേരില്‍ ഇരുപാദ മത്സരത്തിന്റെ ഫലം നിശ്ചയിക്കുന്നത് അനൗചിത്യമാണെന്നുമുള്ള തിരിച്ചറിവിലാണ് യുവേ നിയമം മാറ്റാന്‍ തീരുമാനിച്ചത്.

പുതിയ നിയമപ്രകാരം യുവേഫ ചാമ്പ്യന്‍ഷിപ്പുകളില്‍ നോക്കൗട്ട് റൗണ്ടില്‍ രണ്ടാം പാദ മത്സരത്തിനു ശേഷവും സ്‌കോര്‍ തുല്യനിലയില്‍ ആണെങ്കില്‍ 15 മിനിറ്റു വീതമുള്ള രണ്ടു പകുതികളിലായി എക്‌സ്ട്രാ ടൈം കളിക്കേണ്ടി വരും. ഇതിലും സ്‌കോര്‍ തുല്യതയില്‍ പിരിഞ്ഞാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിര്‍ണയിക്കും. ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് യുവേഫ പ്രസിഡന്റ്‌സ് അലക്‌സാന്‍ഡര്‍ സെറിന്‍ പറഞ്ഞു.

Next Story

Popular Stories