കോതമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് ആക്രമണം; വാഹനത്തില്‍നിന്ന് തള്ളി താഴെയിടാന്‍ ശ്രമം
തെരഞ്ഞെടുപ്പ് പൊതുപര്യടനത്തിനിടെ കോതമംഗലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് നേരെ യുഡിഎഫ് ആക്രമണം. തിങ്കളാഴ്ച രാത്രി മാര്‍ബേസില്‍ സ്കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ആന്റണിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചുകീറി. കോതമംഗലത്തെ യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടിയും ശശി തരൂരും മാര്‍ ബേസില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് വേദിയില്‍ ഗാനമേള നടക്കുമ്പോഴാണ് റോഡിലൂടെ പോയ ആന്റണിയുടെ വാഹനം ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ആന്റണി ജോണിന്റെ […]

തെരഞ്ഞെടുപ്പ് പൊതുപര്യടനത്തിനിടെ കോതമംഗലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് നേരെ യുഡിഎഫ് ആക്രമണം. തിങ്കളാഴ്ച രാത്രി മാര്‍ബേസില്‍ സ്കൂളിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ആന്റണിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചുകീറി.
കോതമംഗലത്തെ യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടിയും ശശി തരൂരും മാര്‍ ബേസില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ് വേദിയില്‍ ഗാനമേള നടക്കുമ്പോഴാണ് റോഡിലൂടെ പോയ ആന്റണിയുടെ വാഹനം ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ആന്റണി ജോണിന്റെ ഷര്‍ട്ട് വലിച്ചുകീറിയ ശേഷം താടിയില്‍ പിടിച്ച് വാഹനത്തില്‍നിന്ന് തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.