Top

യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് ആര്‍ജിഐഡിഎസ്-ജയ്ഹിന്ദ് സര്‍വ്വേ; ‘തെക്കന്‍ ജില്ലകളില്‍ യുഡിഎഫ് മുന്നേറ്റം, ബിജെപി പൂജ്യമാകും’

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രവചിച്ച് സിസെറോ-ആര്‍ജിഐഡിഎസ്-ജയ്ഹിന്ദ് സര്‍വ്വേ. യുഡിഎഫ് 78 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് ജയ്ഹിന്ദ് സര്‍വ്വേയിലെ പ്രവചനം. എല്‍ഡിഎഫ് 60 മുതല്‍ 62 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റ് നേടും. ഇവിടെ എല്‍ഡിഎഫിന് 19 സീറ്റുകളായിരിക്കും ലഭിക്കുക. കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ യുഡിഎഫ് 25 സീറ്റുകളും എല്‍ഡിഎഫ് […]

1 April 2021 10:01 AM GMT

യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്ന് ആര്‍ജിഐഡിഎസ്-ജയ്ഹിന്ദ് സര്‍വ്വേ; ‘തെക്കന്‍ ജില്ലകളില്‍ യുഡിഎഫ് മുന്നേറ്റം, ബിജെപി പൂജ്യമാകും’
X

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രവചിച്ച് സിസെറോ-ആര്‍ജിഐഡിഎസ്-ജയ്ഹിന്ദ് സര്‍വ്വേ. യുഡിഎഫ് 78 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് ജയ്ഹിന്ദ് സര്‍വ്വേയിലെ പ്രവചനം. എല്‍ഡിഎഫ് 60 മുതല്‍ 62 സീറ്റുകള്‍ വരെ നേടുമെന്നും എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റ് നേടും. ഇവിടെ എല്‍ഡിഎഫിന് 19 സീറ്റുകളായിരിക്കും ലഭിക്കുക. കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ യുഡിഎഫ് 25 സീറ്റുകളും എല്‍ഡിഎഫ് 16 സീറ്റുകളും നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകളും എല്‍ഡിഎഫ് 25 സീറ്റുകളുമായിരിക്കും നേടുക.

തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന ചോദ്യത്തിന് 36 ശതമാനം പേര്‍ ശബരിമലയും വിശ്വാസ സംരക്ഷണവുമാണെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേര്‍ അഴിമതി പ്രധാന വിഷയമാകുമെന്ന് പറഞ്ഞു. 21 ശതമാനം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും പിന്‍വാതില്‍ നിയമനവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിച്ചു. 7 ശതമാനം പേര്‍ ആഴക്കടല്‍ മത്സ്യബന്ധനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് പറഞ്ഞു. 6 ശതമാനം പേര്‍ വികസന പ്രശ്നങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുള്ള വിഷയങ്ങളും പ്രധാന്യമര്‍ഹിക്കുന്നുണ്ടെന്ന് 2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

അഴിമതി ആരോപണങ്ങള്‍ ഇടതുസര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോയെന്ന ചോദ്യത്തിന് 72 ശതമാനം പേര്‍ ബാധിച്ചുവെന്നും 21 ശതമാനം ബാധിച്ചില്ലെന്നും 7 ശതമാനം അഭിപ്രായമില്ലെന്നും പ്രതികരിച്ചു. വിവിധ മുന്നണികളുടെ പ്രകടന പത്രികയില്‍ ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് 52 ശതമാനം പേര്‍ യുഡിഎഫിന്റെ പ്രകടന പത്രികയേയും 39 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയേയും പിന്തുണച്ചു. ഏത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഏറ്റവും മികച്ചതെന്ന ചോദ്യത്തിന് 58 ശതമാനം പേര്‍ യുഡിഎഫിന്റേതാണ് എന്ന അഭിപ്രായപ്പെട്ടു. 35 ശതമാനം പേര്‍ എല്‍ഡിഎഫിന്റെതാണെന്നും 7 ശതമാനം പേര്‍ എന്‍ഡിഎയുടേതെന്നും അഭിപ്രായപ്പെട്ടു.

Next Story