‘ജില്ലകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ യുഡിഎഫ് സീറ്റ് ഉറപ്പായും 70 പ്ലസ്’; കൃത്യമായ കണക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ അധികം സീറ്റുകള്‍ നേടി യുഡിഎഫ് ഉറപ്പായും അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് വന്നതടക്കമുള്ള അഭിപ്രായ സര്‍വ്വേകള്‍ അസ്ഥാനത്താണെന്ന് മുന്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ തനിക്കിത് നേരിട്ട് മനസ്സിലായി. ഓരോ ജില്ലകളിലും യുഡിഎഫ് ഉറപ്പായും ജയിക്കാന്‍ പോകുന്ന സീറ്റുകളുടെ എണ്ണം കേവല ഭൂരിപക്ഷമായ 70ന് മുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ അധികം സീറ്റുകള്‍ നേടി യുഡിഎഫ് ഉറപ്പായും അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് വന്നതടക്കമുള്ള അഭിപ്രായ സര്‍വ്വേകള്‍ അസ്ഥാനത്താണെന്ന് മുന്‍ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ തനിക്കിത് നേരിട്ട് മനസ്സിലായി. ഓരോ ജില്ലകളിലും യുഡിഎഫ് ഉറപ്പായും ജയിക്കാന്‍ പോകുന്ന സീറ്റുകളുടെ എണ്ണം കേവല ഭൂരിപക്ഷമായ 70ന് മുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ലീഗ് നേതാവിന്റെ പ്രതികരണം.
ഇങ്ങനെ ജില്ലാ അടിസ്ഥാനത്തില്‍ എടുത്ത് നോക്കിയാല്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ 70ന് മുകളില്‍ ഉറപ്പായും വരും. ഞാന്‍ എണ്ണം കൃത്യമായി പറയുന്നില്ല. ആ കണക്ക് എന്റെ മനസിലുണ്ട്. അതുവെച്ചിട്ടാണ് ഞാന്‍ പറയുന്നത് യുഡിഎഫ് അധികാരത്തില്‍ വരും.
പി കെ കുഞ്ഞാലിക്കുട്ടി
പരിമിതമായ വോട്ടര്‍മാരെ മാത്രം സമീപിച്ച് നടത്തിയ സര്‍വ്വേ അസ്ഥാനത്താണെന്ന് നേരിട്ട് മനസിലായി. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച പട്ടാമ്പിയും കോങ്ങാടും ഇത്തവണ ഉറപ്പായും യുഡിഎഫ് തിരിച്ചുപിടിക്കും. മുന്‍പ് ജയിച്ച തൃത്താലയും പാലക്കാടും മണ്ണാര്‍ക്കാടും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഞങ്ങള്‍ ജയിക്കും. എത്ര സീറ്റായി അവിടെ. തല്ക്കാലം രണ്ട് സീറ്റുകളേക്കുറിച്ച് പറയാം. കോഴിക്കോട് ജില്ലയില്‍ കൊടുവള്ളിയും കോഴിക്കോട് സൗത്തും ജയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് ഒരു സീറ്റുപോലും യുഡിഎഫിന് കിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. കോഴിക്കോട് നിന്ന് നല്ല ഒരു നമ്പര്‍ സീറ്റ് യുഡിഎഫിന് വരും. ഇങ്ങനെ ജില്ലാ അടിസ്ഥാനത്തില്‍ എടുത്ത് നോക്കിയാല്‍ യുഡിഎഫിന്റെ സീറ്റ് നമ്പര്‍ 70ന് മുകളില്‍ ഉറപ്പായും വരും. ഞാന്‍ എണ്ണം കൃത്യമായി പറയുന്നില്ല. ആ കണക്ക് എന്റെ മനസിലുണ്ട്. അതുവെച്ചിട്ടാണ് ഞാന്‍ പറയുന്നത് യുഡിഎഫ് അധികാരത്തില്‍ വരും.
മലപ്പുറത്ത് കൂടുതല്‍ സീറ്റ് പിടിക്കുമെന്ന എല്‍ഡിഎഫിന്റെ ആത്മവിശ്വാസത്തില്‍ കാര്യമില്ല. അത് ഒരിക്കല്‍ മാത്രം സംഭവിച്ച ഒരു കാര്യമാണ്. അതിനുശേഷം ഒരു തവണ പോലും ആ മോഹം പിന്നെയവര്ക്ക് പൂവണിഞ്ഞിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ ഇവിടെ പിടിച്ചിട്ടില്ല. യുഡിഎഫ് എപ്പോഴും ശക്തമായി ഈ ജില്ല നിലനിര്ത്തിയിട്ടേ ഉള്ളൂ.
ന്യായ് പദ്ധതിയ്ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ഭാവനാപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകും. പണം കണ്ടെത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്താണ്. യുഡിഎഫ് പണം കണ്ടെത്തുമെന്ന് ഞാന്‍ വ്യക്തമായി പറയാം. എല്‍ഡിഎഫ് ഒരു മണ്ടത്തരം കാണിച്ചു. നികുതി പരിഷ്കാരത്തില്‍ ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടും അങ്ങ് സഹകരിച്ചുകൊടുത്തു. അപ്പോള്‍ ചരക്കുസേവന നികുതിയുടെ കാര്യത്തില്‍ അവരുടെ ബാര്‍ഗെയ്നിങ്ങ് ശരിയായില്ല. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷം കേരളത്തിന്റെ ഖജനാവ് കാലിയാക്കിയത് അവിടെയാണ്. ഉമ്മന്‍ ചാണ്ടിയായിരുന്നെങ്കില്‍ മന്ത്രിമാരേയും കൂട്ടി അവിടെ പോയി ക്യാംപ് ചെയ്ത്, എല്ലാ കേന്ദ്രമന്ത്രിമാരുടേയും ഓഫീസുകളില്‍ കയറി ഇറങ്ങുമായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അതിന് മടിയുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.