വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കും ഹസ്സന്റെ ലൈഫ് മിഷന് പ്രസ്താവനയും തിരിച്ചടി; യുഡിഎഫ് പ്രാഥമിക വിലയിരുത്തല്‍
തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക യുഡിഎഫ് ഏകോപന സമിതി യോഗം തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കും എംഎം ഹസ്സന്റെ ലൈഫ് മിഷന് പ്രസ്താവനയും തിരിച്ചടിയായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ദോഷകരമായി ബാധിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടതടക്കം തിരിച്ചടി ആയോ എന്ന് യോഗം പരിശോധിക്കും. പരാജയത്തിന്റെ പ്രധാന കാരണം കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണെന്ന വിലയിരുത്തലിലാണ് ഘടകകക്ഷികള്‍. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തിരിച്ചടിയായെന്ന് ലീഗും ആര്‍എസ്പിയും നേരത്തെ […]

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക യുഡിഎഫ് ഏകോപന സമിതി യോഗം തുടങ്ങി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കും എംഎം ഹസ്സന്റെ ലൈഫ് മിഷന് പ്രസ്താവനയും തിരിച്ചടിയായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ദോഷകരമായി ബാധിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ടതടക്കം തിരിച്ചടി ആയോ എന്ന് യോഗം പരിശോധിക്കും.
പരാജയത്തിന്റെ പ്രധാന കാരണം കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണെന്ന വിലയിരുത്തലിലാണ് ഘടകകക്ഷികള്‍. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തിരിച്ചടിയായെന്ന് ലീഗും ആര്‍എസ്പിയും നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ദയനീയ പ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തിയിരുന്നു. വീഴ്ച ഏറ്റെടുത്ത് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്നാണ് അദ്ദേഹം പറഞ്ഞത്. മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫയും രംഗതെത്തി. പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എകെ ആന്റണിയും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും വരണമെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞതില്‍ ചില ന്യായങ്ങളുണ്ടെന്ന് അജയ് തറയില്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.