Top

‘എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന്റെ മുന്നേറ്റം കാണിക്കുന്നു’; നൂറിലധികം സീറ്റുകള്‍ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഐഐഎം പ്രൊഫസര്‍ തോമസ് ജോസഫ്

ദീര്‍ഘകാലം ഐഐഎം ഉദയ്പൂരില്‍ അദ്ധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫിനായിരുന്നു കേരളത്തില്‍ യുഡിഎഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങളുടെ ചുമതല.

1 May 2021 4:03 AM GMT

‘എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന്റെ മുന്നേറ്റം കാണിക്കുന്നു’; നൂറിലധികം സീറ്റുകള്‍ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഐഐഎം പ്രൊഫസര്‍ തോമസ് ജോസഫ്
X

തെരഞ്ഞെടുപ്പ് ഫലമെത്തുമ്പോള്‍ യുഡിഎഫിന്റെ ഭൂരിപക്ഷം നൂറു സീറ്റുകള്‍ക്ക് മുകളില്‍ എത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഐഎംഎം പ്രൊഫസര്‍ തോമസ് ജോസഫ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന്റെ മുന്നേറ്റവും എല്‍ഡിഎഫിന്റെ ഇറക്കവുമാണ് കാട്ടുന്നത്. മുന്നോട്ടു കയറി വരുന്ന യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും തോമസ് ജോസഫ് പറയുന്നു.

ദീര്‍ഘകാലം ഐഐഎം ഉദയ്പൂരില്‍ അദ്ധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫിനായിരുന്നു കേരളത്തില്‍ യുഡിഎഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങളുടെ ചുമതല.

യുഡിഎഫിന് വോട്ടുകള്‍ കുറയാനുള്ള സാഹചര്യമില്ല. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതാണ് മറ്റൊരു നിര്‍ണ്ണായക ഘടകം. ഒരാള്‍ ഒരു വോട്ടു മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ യുഡിഎഫിന് 110 സീറ്റു വരെ കിട്ടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ ഇതാണെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഡോ. തോമസ് ജോസഫിന്റെ പ്രതികരണം.

മുന്‍പ് യുഡിഎഫിന് 41 സീറ്റുകള്‍ മാത്രം പ്രവചിച്ചിരുന്നവര്‍ ഇപ്പോള്‍ യുഡിഎഫ് 60 സീറ്റുകള്‍ക്കടുത്ത് നേടുമെന്നാണ് പറയുന്നത്. 90 സീറ്റുകളോളം നേടുമെന്ന് കരുതിയിരുന്ന ഇടുതു മുന്നണി 75 സീറ്റുകള്‍ക്കടുത്തായിരിക്കും നേടുകയെന്നും മിക്കവാറും എക്സിറ്റ് പോളുകള്‍ പറയുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മൊത്തം രണ്ടു കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യുഡിഎഫിന് 95 ലക്ഷം വോട്ടും ഇടതുമുന്നണിക്ക് 71 ലക്ഷം വോട്ടും കിട്ടി. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കോടി എട്ടു ലക്ഷത്താളം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ 95 ലക്ഷത്തില്‍നിന്ന് പത്ത് ലക്ഷം വോട്ടുകള്‍ കുറഞ്ഞാലും യുഡിഎഫിന് 85 ലക്ഷം വോട്ടുണ്ടാവും.

അതേസമയം, പത്ത് ലക്ഷം വോട്ടുകള്‍ കൂടിയാലും എല്‍ഡിഎഫിന് 81 ലക്ഷം വോട്ടുകളേ ലഭിക്കുകയുള്ളു എന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലേതുപോല ഇക്കുറിയും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും തോമസ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.

2011 മുതലുള്ള നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുഫലങ്ങളുടെ സൂക്ഷ്മ പഠനത്തിലൂടെയാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും ഡോ. തോമസ് പറയുന്നു.

Also Read: ‘എന്റെ വാക്കുകള്‍ കൈ വിട്ടിട്ടില്ല, കാലും വിട്ടിട്ടില്ല’; കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കില്ലെന്ന ആത്മവിശ്വാസമുണ്ടെന്ന് കെ സുധാകരന്‍

Next Story