Top

പ്രതിമാസം 6000 രൂപ, വര്‍ഷം 72000 രൂപ; ന്യായ് പദ്ധതിയെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്. ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും. ശമ്പള […]

20 March 2021 1:03 AM GMT

പ്രതിമാസം 6000 രൂപ, വര്‍ഷം 72000 രൂപ; ന്യായ് പദ്ധതിയെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് പ്രകടന പത്രിക
X

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തി യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.

ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും.

ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷ പരിഷ്‌കാര കമ്മീഷന്‍. ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡിനല്‍കുമെന്നും പത്രികയിലുണ്ട്.

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി, കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍, കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്, അഞ്ചുലക്ഷം പേര്‍ക്ക് വീട് നല്‍കുമെന്നും പത്രികയില്‍ യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും. എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം. വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും.
പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും. ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും നല്‍കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

Next Story