Top

യുഡിഎഫ് കണ്‍വീനര്‍: ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ പേരുകള്‍; താരിഖ് അന്‍വറിനെ കണ്ട് കെവി തോമസ്

പ്രതിപക്ഷ സ്ഥാനത്തേയും കെപിസിസി അധ്യക്ഷ സ്ഥാനത്തേയും അഴിച്ചുപണിക്ക് പിന്നാലെ യുഡിഎഫ് കണ്‍വീനറേയും ഉടന്‍ മാറ്റും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഇന്നലെ രാത്രിയോടെയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, എ, ഐ ഗ്രൂപ്പ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തില്‍ ഐക്യകണ്‌ഠേന തീരുമാനം എടുക്കുകയാണ് ലക്ഷ്യം. […]

15 Jun 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് കണ്‍വീനര്‍: ഹൈക്കമാന്‍ഡിന് മുന്നില്‍ ഈ പേരുകള്‍; താരിഖ് അന്‍വറിനെ കണ്ട് കെവി തോമസ്
X

പ്രതിപക്ഷ സ്ഥാനത്തേയും കെപിസിസി അധ്യക്ഷ സ്ഥാനത്തേയും അഴിച്ചുപണിക്ക് പിന്നാലെ യുഡിഎഫ് കണ്‍വീനറേയും ഉടന്‍ മാറ്റും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രിയോടെയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍, എ, ഐ ഗ്രൂപ്പ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തില്‍ ഐക്യകണ്‌ഠേന തീരുമാനം എടുക്കുകയാണ് ലക്ഷ്യം.

മുല്ലപ്പള്ളിയുടെ കെപിസിസി ഓഫീസ് എടുക്കാതെ സുധാകരന്‍; തെരഞ്ഞെടുത്തത് ചെന്നിത്തലയുടേത്

നിലവില്‍ കെ മുരളീധരന്‍, കെവി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്. ഇനിയും കൂടുതല്‍ പേരുകള്‍ വന്നേക്കാം.

കെവി തോമസ് കഴിഞ്ഞ ദിവസം താരിഖ് അന്‍വറുമായി ഡല്‍ഹിയില്‍ വെച്ച് കൂടികാഴ്ച്ച നടത്തിയിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്നാണ് തോമസിന്റെ ആവശ്യം.

Next Story