Top

‘ഈ പൊണ്ണന്‍ എംഎല്‍എ ഉണ്ടാക്കിയ റോഡല്ലിത്’വള്ളിക്കുന്നില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞ് പ്രദേശവാസികള്‍; വീഡിയോ

മലപ്പുറം: വള്ളിക്കുന്നിലെ സിറ്റിംഗ് എംഎല്‍എയും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുമായ പി അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനം തടഞ്ഞ് കടലുണ്ടി തീരദേശവാസികള്‍. സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയ ഒരു സംഘമാളുകള്‍ സ്ഥാനാര്‍ത്ഥിയോട് എന്തിനാണ് വന്നതെന്ന് ചോദിച്ചു. കടലുണ്ടി പരപ്പാല്‍ ബീച്ചില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പോയിട്ട് പിന്നീടിതുവരെ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് വാഹനം തടഞ്ഞവര്‍ ഉന്നയിക്കുന്ന ആരോപണം. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ നിന്ന് പോയതല്ലേ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നാണ് […]

3 April 2021 4:10 AM GMT

‘ഈ പൊണ്ണന്‍ എംഎല്‍എ ഉണ്ടാക്കിയ റോഡല്ലിത്’വള്ളിക്കുന്നില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞ് പ്രദേശവാസികള്‍; വീഡിയോ
X

മലപ്പുറം: വള്ളിക്കുന്നിലെ സിറ്റിംഗ് എംഎല്‍എയും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുമായ പി അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനം തടഞ്ഞ് കടലുണ്ടി തീരദേശവാസികള്‍. സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയ ഒരു സംഘമാളുകള്‍ സ്ഥാനാര്‍ത്ഥിയോട് എന്തിനാണ് വന്നതെന്ന് ചോദിച്ചു. കടലുണ്ടി പരപ്പാല്‍ ബീച്ചില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പോയിട്ട് പിന്നീടിതുവരെ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് വാഹനം തടഞ്ഞവര്‍ ഉന്നയിക്കുന്ന ആരോപണം. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ നിന്ന് പോയതല്ലേ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയോട് ചോദിച്ചത്. പ്രദേശത്ത് രണ്ടു പേര്‍ കടലില്‍ വെച്ച് മരിച്ചു. അപ്പോഴൊന്നും ഇങ്ങോട്ടേക്ക് വന്നില്ലെന്നും ഇവര്‍ പറയുന്നു. ‘ഹാര്‍ബറിന് പാസായ റോഡാണിത്. അല്ലാതെ ഈ പൊണ്ണന്‍ എംഎല്‍എ ഉണ്ടാക്കിയ റോഡല്ല’, എന്നാണ് വാഹനം തടഞ്ഞതില്‍ ഒരാള്‍ പറഞ്ഞത്.

വാഹനം ഒരുവിധത്തിലും മുന്നോട്ട് പോവാന്‍ സമ്മതിക്കാതായതോടെ മറ്റുള്ളവര്‍ ഇടപെട്ട് ഇവരെ മാറ്റുകയും സ്ഥാനാര്‍ത്ഥിയുടെ വാഹനം കടന്നു പോവാന്‍ അനുവദിക്കുകയുമായിരുന്നു.

അതേസമയം ഭരണം നഷ്ടപ്പെടുമെന്ന് കണ്ട സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പി അബ്ദുള്‍ ഹമീദ് പ്രതികരിച്ചു. വാഹനം തടഞ്ഞവര്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ യുഡിഎഫ് പ്രാദേശിക നേതൃത്വം പരാതി നല്‍കി. മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനത്തിനെത്തിയതായിരുന്നു പി അബ്ദുള്‍ ഹമീദ്.

യുഡിഎഫ് കോട്ടയായ വള്ളിക്കുന്നില്‍ 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 12610 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ ഹമീദ് വിജയിച്ചത്. ഐഎന്‍എല്‍ സംസ്ഥാന സമിതി അധ്യക്ഷന്‍ പ്രൊ. എപി അബ്ദുള്‍ വഹാബാണ് ഇത്തവണ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി.

Next Story