Top

‘ഉറങ്ങി കിടക്കുന്നവരെ ഉണര്‍ത്തിയാല്‍ ബാല്ലുശ്ശേരി യുഡിഎഫിന്’; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും വിശേഷം പങ്കുവെച്ച് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെയാണ് ധര്‍മ്മജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാരുണ്ട്, കോണ്‍ഗ്രസും, ലീഗും ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്. കോണ്‍ഗ്രസും ലീഗും ഒരുമിച്ച് നില്‍ക്കുന്ന […]

16 March 2021 11:01 AM GMT
വി.എസ് ഹൈദരലി

‘ഉറങ്ങി കിടക്കുന്നവരെ ഉണര്‍ത്തിയാല്‍ ബാല്ലുശ്ശേരി യുഡിഎഫിന്’; ധര്‍മ്മജന്‍ ബോള്‍ഗാട്ടി
X

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും വിശേഷം പങ്കുവെച്ച് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവെയാണ് ധര്‍മ്മജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാരുണ്ട്, കോണ്‍ഗ്രസും, ലീഗും ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്. കോണ്‍ഗ്രസും ലീഗും ഒരുമിച്ച് നില്‍ക്കുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി. ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസും, ലീഗും മറ്റ് ഘടക കക്ഷികളും കൂടി ഒത്തുപിടിച്ചാല്‍ പോരാവുന്നതെയുള്ളു ബാലുശ്ശേരി മണ്ഡലം. വലിയൊരു കൂട്ടമായൊന്നും ബാലുശ്ശേരിയെ കണ്ടിട്ടില്ല. ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരും.’

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ധര്‍മ്മജന്‍ ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. കെ എം സച്ചിന്‍ ദേവാണ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി. ബാലുശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ധര്‍മ്മജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടി പ്രതികരിച്ചിരുന്നു. എങ്കിലും മണ്ഡലത്തില്‍ വിജയ പ്രതീക്ഷയിലാണ് ധര്‍മ്മജന്‍.

പ്രധാനപ്പെട്ട കുറച്ചു സീറ്റുകളൊഴിച്ചാല്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ പ്രചാരണത്തിന് ഇറങ്ങിയ ധര്‍മ്മജനും സിപിഐഎം സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവും കണ്ടുമുട്ടുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇരുവരും ഷേക്ക് ഹാന്‍ഡ് കൈമാറി വിജയാശംസകള്‍ നേര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബാലുശ്ശേരിയിലേക്ക് താമസം മാറിയ ധര്‍മ്മജന്റെ താമസസൗകര്യത്തെകുറിച്ചെല്ലാം സച്ചിന്‍ അന്വേഷിക്കുന്നുണ്ട്. ഒടുവില്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഇരുവരും പിരിയുന്നത്. പ്രചരണത്തില്‍ നടന്‍ രമേഷ് പിഷാരടിയും പങ്കെടുത്തിരുന്നു.

Next Story

Popular Stories