Top

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ യുഡിഎഫ്; പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. പോളിംഗ് നടപടികള്‍ നടത്തിയ ശേഷം നടത്തുന്ന സര്‍വ്വേകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. ബൂത്തിലെത്താന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ച ശേഷം സര്‍വ്വേകള്‍ തുടരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തരം സര്‍വ്വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. സര്‍വ്വേ കൊണ്ട് യുഡിഎഫിന് […]

30 March 2021 8:03 AM GMT

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ യുഡിഎഫ്; പരാതി നല്‍കി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷമുള്ള സര്‍വ്വേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. പോളിംഗ് നടപടികള്‍ നടത്തിയ ശേഷം നടത്തുന്ന സര്‍വ്വേകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.

ബൂത്തിലെത്താന്‍ സാധിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്ന നടപടി ആരംഭിച്ച ശേഷം സര്‍വ്വേകള്‍ തുടരുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തരം സര്‍വ്വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നു.

സര്‍വ്വേ കൊണ്ട് യുഡിഎഫിന് തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വ്വെ ഫലം യുഡിഎഫ് പ്രവര്‍ത്തകരെ വീറും വാശിയുമുള്ളവരാക്കി തീര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.

Next Story

Popular Stories