Top

വോട്ടു തേടുന്നതിനിടെ മകന്റെ ചികിത്സ, അവധിയെടുത്ത് തലസ്ഥാനത്തേക്ക് ഓടിയെത്തി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ എല്ലായിടത്തും നിര്‍ത്താതെ ഓടുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും. അതേ സമയം തിരക്കിനിടയില്‍ മകന്റെ ചികിത്സക്ക് വേണ്ടി ഒരു ദിവസം അവധിയെടുത്ത് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍. ക്യാന്‍സര്‍ രോഗിയായ മകന്റെ പരിശോധനക്കാണ് കണ്ണന്‍ പ്രചാരണത്തില്‍ നിന്ന് ഒരു ദിവസത്തേക്ക് അവധിയെടുത്ത് ആര്‍സിസിയില്‍ എത്തിയത്. നാല് വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് മകന്‍ ശിവകിരണ്‍. ഇടവിട്ടുള്ള പരിശോധന മുടക്കാന്‍ കഴിയാത്തതിനാലാണ് കണ്ണന്‍ അവധിയെടുത്ത് തിരുവനന്തപുരത്തേക്കെത്തിയത്. താനില്ലെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ […]

1 April 2021 9:05 AM GMT

വോട്ടു തേടുന്നതിനിടെ മകന്റെ ചികിത്സ, അവധിയെടുത്ത് തലസ്ഥാനത്തേക്ക് ഓടിയെത്തി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ എല്ലായിടത്തും നിര്‍ത്താതെ ഓടുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും. അതേ സമയം തിരക്കിനിടയില്‍ മകന്റെ ചികിത്സക്ക് വേണ്ടി ഒരു ദിവസം അവധിയെടുത്ത് തിരുവനന്തപുരത്തെത്തിയിരിക്കുകയാണ് അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍.

ക്യാന്‍സര്‍ രോഗിയായ മകന്റെ പരിശോധനക്കാണ് കണ്ണന്‍ പ്രചാരണത്തില്‍ നിന്ന് ഒരു ദിവസത്തേക്ക് അവധിയെടുത്ത് ആര്‍സിസിയില്‍ എത്തിയത്. നാല് വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് മകന്‍ ശിവകിരണ്‍. ഇടവിട്ടുള്ള പരിശോധന മുടക്കാന്‍ കഴിയാത്തതിനാലാണ് കണ്ണന്‍ അവധിയെടുത്ത് തിരുവനന്തപുരത്തേക്കെത്തിയത്. താനില്ലെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരണം മുന്നോട്ട് കൊണ്ടുപോകുമെന്ന വിശ്വാസത്തില്‍ തിരുവനന്തപുരത്തേക്ക് കണ്ണന്‍ വണ്ടി കയറി.

കണ്ണന്റെ പ്രചരണ സാമഗ്രികളുടെ കുറവ് പരിഹരിക്കാന്‍ പണത്തിന് വേണ്ടി സംഭാവനകള്‍ തേടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു.

എംജി കണ്ണന് വേണ്ടിയുള്ള പ്രചരണ സാമഗ്രികള്‍ കുറവാണെന്നും പോസ്റ്ററും ബാനറും ചുവരെഴുത്തും വേണ്ടവിധത്തില്‍ തയ്യാറാക്കുവാന്‍ സാധിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. പണമില്ലാത്തതിനാലാണ് ഇതെന്ന് മനസ്സിലാക്കിയതോടെയാണ് സംഭാവന തേടി അടൂര്‍ മണ്ഡലത്തിലെ സമ്മതിദായകരുടെ അടുത്തേക്ക് പോവാന്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.

പത്ത് രൂപയുടെ കൂപ്പണുകളുമായാണ് പ്രവര്‍ത്തകര്‍ വീടുകളിലെത്തുന്നത്. മുപ്പതിനായിരം പേരെ കാണും. മൂന്ന് ദിവസം കൊണ്ട് 3 ലക്ഷം രൂപയാണ് ലക്ഷ്യമിടുന്നത്.

209 ബൂത്ത് കമ്മറ്റികള്‍ക്കും നൂറ് താളുകള്‍ ഉള്‍ക്കൊള്ളിച്ച പത്ത് രസീത് ബുക്കുകള്‍ വീതം നല്‍കിയിട്ടുണ്ട്. അതത് ദിവസം ലഭിക്കുന്ന തുക വൈകീട്ട് മണ്ഡലത്തിന്റെ ചുമതലക്കാരനായ കെപിസിസി സെക്രട്ടറിയെ ഏല്‍പ്പിക്കും.

Next Story

Popular Stories