Top

യു എ ഇയിലെ ഡിജിറ്റല്‍ ബാങ്കില്‍ മൂലധന നിക്ഷേപമിറക്കാന്‍ യൂസുഫലിയും

യു എ ഇയുടെ ആദ്യ ഡിജിറ്റല്‍ ബാങ്കായ സാന്‍ഡിലാണ് ലുലു ഗ്രൂപ്പും പങ്കാളികളാകുന്നത്.

18 Feb 2022 11:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യു എ ഇയിലെ ഡിജിറ്റല്‍ ബാങ്കില്‍ മൂലധന നിക്ഷേപമിറക്കാന്‍ യൂസുഫലിയും
X

യു എ ഇയുടെ ആദ്യ ഡിജിറ്റല്‍ ബാങ്കായ 'സാന്‍ഡില്‍ ' ലുലു ഗ്രൂപ്പും പങ്കാളികളാകും. ആദിത്യ ബിര്‍ല, ഫ്രങ്ക്ക്ലിന്‍ ടെംപെല്‍റ്റണ്‍, അബുദാബി അല്‍ഹെയ്ല്‍ ഹോള്‍ഡിംഗ്‌സ്, അല്‍ സയ്യ ആന്‍ഡ് സണ്‍സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ്, സാന്‍ഡ് സഹസ്ഥാപകന്‍ ഒലിവര്‍ ക്രെസ്പിന്‍ എന്നിവര്‍ക്കൊപ്പമാണ് യൂസുഫലിയും മൂലധന നിക്ഷേപമിറക്കുന്നത്.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകനായ മുഹമ്മദ് അലബ്ബാറിന്റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ ബാങ്ക് ആരംഭിക്കുന്നത്. പൂര്‍ണമായും ഡിജിറ്റില്‍ ഇടപാടുകള്‍ ലക്ഷ്യമിടുന്ന പുതിയ ബാങ്കിന് 800 കോടി ( 16000 കോടി രൂപ ) ദിര്‍ഹമാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്.

ആദിത്യ ബിര്‍ല ഗ്രൂപ്പിന് പുറമെ ഇന്ത്യയില്‍ നിന്ന് ബാങ്കില്‍ പങ്കാളിത്തമുള്ള ഏക മലയാളിയാണ് യൂസുഫലി. നിലവിലെ ഫെഡറല്‍ ബാങ്ക്, സി എസ് ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കുള്‍പ്പെടെയുള്ളവയില്‍ യൂസുഫലിക്ക് നിക്ഷേപമുണ്ട്.

STORY HIGHLIGHTS: Yusufali to invest in Digital Bank in UAE

Next Story