Top

യുഎഇയിലെ ശൈത്യകാല അവധി ഇന്ന് ആരംഭിക്കും

ഇത്തവണ ജനുവരി മൂന്നിനായിരിക്കും സ്കൂളുകള്‍ വീണ്ടും ആരംഭിക്കുക.

9 Dec 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിലെ ശൈത്യകാല അവധി ഇന്ന് ആരംഭിക്കും
X

യുഎഇയിലെ വിദ്യാലയങ്ങള്‍ ശൈത്യകാല അവധിക്കായി ഇന്ന് അടയ്ക്കും. ഡിസംബർ 12 മുതലാണ് യുഎഇയിലെ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നത്. ജനുവരി മുതല്‍ ഞായറാഴ്ച വാരാന്ത്യ അവധിയായതിനാല്‍ ഇത്തവണ ജനുവരി മൂന്നിനായിരിക്കും സ്കൂളുകള്‍ വീണ്ടും ആരംഭിക്കുക.

ദുബായിൽ വിദ്യാർത്ഥികൾ സ്കൂളുകളില്‍ നേരിട്ടെത്തിയുളള പഠനമാണ് പിന്തുടരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികള്‍ സ്കൂളുകളിലെത്തി പഠനം നടത്തുന്നത്. അബുദാബി ഉള്‍പ്പടെയുളള മറ്റ് എമിറേറ്റുകളില്‍ കുട്ടികളുടെ ഇഷ്ടപ്രകാരം സ്കൂളുകളിലെത്തിയുളള പഠനത്തിനോ ഓണ്‍ലൈന്‍ പഠനമോ തെരഞ്ഞെടുക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ രണ്ടാം പാദം പൂർത്തിയായതിന് ശേഷമാണ് ശൈത്യകാല അവധിയെത്തുന്നത്. ജനുവരിയില്‍ വീണ്ടും തുടങ്ങുന്ന അധ്യായനം മാർച്ചിൽ തുടങ്ങുന്ന വാർഷിക പരീക്ഷയോടെയാണ് അവസാനിക്കുക.

Next Story