Top

'അസഹിഷ്ണുവായ ഒരാളെ എന്തിന് നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കണം'; ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനെതിരെ യുഎഇ രാജകുമാരി

ഇസ്‌ലാമിക്‌മോഫോബിയ വളര്‍ത്തുന്ന വാര്‍ത്തകളും, വര്‍ഗീയ വിദ്വേഷം, വ്യാജരേഖ നിര്‍മാണം എന്നീ കാര്യങ്ങളില്‍ ചൗധരി ആരോപണ വിധേയനാണ്.

22 Nov 2021 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസഹിഷ്ണുവായ ഒരാളെ എന്തിന് നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കണം; ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനെതിരെ യുഎഇ രാജകുമാരി
X

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ സൂധീര്‍ ചൗധരിയെ അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് കൂട്ടായ്മയിലേക്ക് ക്ഷണിച്ചതില്‍ അതൃപ്തി അറിയിച്ച് യുഎഇ രാജകുമാരി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം. അബുദാബിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ)ക്ക് ട്വിറ്ററിലൂടെ അയച്ച കത്തിലാണ് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായ സുധീര്‍ ചൗധരിയെ ചടങ്ങില്‍ നിന്ന് ബഹിഷകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്.

'ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് കൂട്ടായ്മയിലേക്ക് സുധീര്‍ ചൗധരിയെ ക്ഷണിച്ചത് ഉപേക്ഷിക്കണം. ചൗധരി ജനപ്രിയ മാധ്യമ പ്രവര്‍ത്തകനായിരിക്കാം പക്ഷെ ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇസ്‌ലാമിക്‌മോഫോബിയ വളര്‍ത്തുന്ന വാര്‍ത്തകളും, വര്‍ഗീയ വിദ്വേഷം, വ്യാജരേഖ നിര്‍മാണം എന്നീ കാര്യങ്ങളില്‍ ചൗധരി ആരോപണ വിധേയനാണ്. സഹിഷ്ണുതയുടെ പേരിലാണ് നമ്മുടെ രാജ്യം അറിയപ്പെടുന്നത്. വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും നമ്മള്‍ സ്വീകരിക്കുന്നുമുണ്ട്. എന്നാല്‍ അസഹിഷ്ണുവായ ഒരാളെ എന്തിനാണ് നമ്മുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്.' എന്ന് രാജകുമാരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നു.



സുധീര്‍ ചൗധരി ഹിന്ദു വലത്പക്ഷ മാധ്യമപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഇസ്ലാമിക്‌ഫോബിയ വളര്‍ത്തുന്ന രീതിയിലുളള ഷോകള്‍ 200മില്ല്യണ്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ചുകൊണ്ടുളളതായിരുന്നു. പ്രൈം ടൈം ഷോയിലൂടെ സുധീര്‍ ചൗധരി രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നും ട്വീറ്റിലൂടെ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. രാജകുമാരിയുടെ കത്തിനെ തുടര്‍ന്ന് സംഘാടക സമിതി സുധീര്‍ ചൗധരിയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു.



Next Story