Top

എക്‌സ്‌പോ അവസാനിച്ചാൽ മഹാനഗരി ഇനി എന്തായി മാറും? പുത്തന്‍ ആശയവുമായി അധികൃതര്‍

ഡിസ്ട്രിക്ട് 2020 എന്ന പേരില്‍ നഗരം പടുത്തുയര്‍ത്താനായിരുന്നു ആദ്യ തീരുമാനം

8 March 2022 5:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്‌സ്‌പോ അവസാനിച്ചാൽ മഹാനഗരി ഇനി എന്തായി മാറും? പുത്തന്‍ ആശയവുമായി അധികൃതര്‍
X

ദുബായ് എക്‌സ്‌പോ അവസാനിക്കാറാകുമ്പോള്‍ എല്ലാവരുടെയും സംശയം ദുബായ് എക്‌സ്‌പോ എന്ന മഹാനഗരി ഇനി എന്തായി മാറും എന്നതാണ് . ഡിസ്ട്രിക്ട് 2020 എന്ന പേരില്‍ നഗരം പടുത്തുയര്‍ത്തുമെന്നും ഇവിടെ സ്റ്റാര്‍ട്ടപ്പുകളും താമസ സ്ഥലങ്ങളും ഒരുക്കുമെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, യുഎഇയിലെ ആദ്യ 15 മിനിറ്റ് നഗരമായി എക്‌സ്‌പോയെ മാറ്റും.

അതായത്, 15 മിനിറ്റിനുള്ളില്‍ ഏത് സൗകര്യവും ലഭിക്കുന്ന നഗരമായി ഇനി എക്‌സ്‌പോ നഗരം മാറും. കാറില്ലാതെ നടന്നോ സൈക്കിളിലോ 15 മിനിറ്റിനുള്ളില്‍ ആവശ്യമായ സൗകര്യം ലഭിക്കുന്ന നഗരമാക്കുക എന്നതാണ് ആശയം. ഇതിന്റെ രൂപരേഖകള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പത്ത് കിലോമീറ്റര്‍ പ്രത്യേക സൈക്കിള്‍ ട്രാക്കുകളും അഞ്ച് കിലോമീറ്റര്‍ ജോഗിങ് ട്രാക്കും മഹാനഗരിയില്‍ ഒരുക്കും. ഭൂരിപക്ഷം പവലിയനുകളും താമസ സ്ഥലങ്ങളായോ ഓഫിസുകളായോ മാറും . ഇങ്ങനെ മാറ്റാവുന്ന രീതിയിലാണ് പവലിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ എക്‌സ്‌പോയിലെ 80 ശതമാനം നിര്‍മാണങ്ങളും പൊളിച്ചു മാറ്റേണ്ടി വരില്ല എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

എക്‌സ് പോയെയും സിലിക്കണ്‍ ഒയാസീസിനെയും ബന്ധിപ്പിക്കുന്ന ബഹത് പദ്ധതിയും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. എക്‌സ്‌പോ കഴിയുന്നതിന് തൊട്ടുപിന്നാലെ ഈ പദ്ധതികള്‍ നടപ്പാക്കി തുടങ്ങാനാണ് തീരുമാനം. ഹൈഡ്രജന്‍ ഇന്നൊവേഷന്‍ സെന്റര്‍ പവിലിയനില്‍ തുറക്കുമെന്ന് യുകെ പ്രഖ്യാപിച്ച് ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

STORY HIGHLIGHTS: What will the Pavilion be like after the expo? Authorities with a fresh idea

Next Story