Top

ഭക്ഷ്യസുരക്ഷ നിയമ ലംഘനം; റസ്റ്റോറന്റ പൂട്ടിച്ച് യുഎഇ അധികൃതർ

31 July 2022 3:59 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഭക്ഷ്യസുരക്ഷ നിയമ ലംഘനം; റസ്റ്റോറന്റ പൂട്ടിച്ച് യുഎഇ അധികൃതർ
X

അബുദാബി: യുഎഇയില്‍ ഭക്ഷ്യസുരക്ഷ നിയമ ലംഘനം നടത്തിയ റസ്റ്റോന്റ് അടച്ചുപൂട്ടി. ഒന്നിലധികം ഭക്ഷ്യസുരക്ഷ നിയമ ലംഘനങ്ങളെ തുടര്‍ന്നാണ് അബുദാബിയിലെ റസ്റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഹതം റസ്റ്റാറന്റിന്റെ ഒരു ഔട്ട്‌ലറ്റാണ് താല്‍ക്കാലികമായി അടച്ചത്. സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ (മുറൂര്‍ റോഡ്) ഔട്ട്‌ലറ്റിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം പാലിക്കാതെ വന്നതോടെയാണ് അടച്ചിടാന്‍ നിര്‍ദേശിച്ചതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

മതിയായ കീടനിയന്ത്രണ നിലവാരമില്ലെന്നതാണ് പ്രധാനമായും കണ്ടെത്തിയ പ്രശ്‌നം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിയമാനുസൃതമാക്കിയാല്‍ ഒരിക്കല്‍ കൂടി പരിശോധന നടത്തി തുറക്കാന്‍ അനുവാദം നല്‍കും. ഭക്ഷ്യസുരക്ഷ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അതോറിറ്റി സൗകര്യവുമൊരുക്കിയിട്ടുണ്ട്. അബുദാബി ഗവണ്‍മെന്റ് കോണ്‍ടാക്റ്റ് സെന്ററിന്റെ 800555 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. എമിറേറ്റിലെ ഭക്ഷണശാലകളില്‍ അതോറിറ്റി പതിവായി പരിശോധന നടത്തുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ അവ പരിഹരിക്കാന്‍ ഔട്ട്ലറ്റുകള്‍ക്ക് സമയം നല്‍കും. എന്നാല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോയാല്‍ നടപടി നേരിടേണ്ടിവരും.

Story Highlights :Violation of Food Safety Act; UAE authorities closed the restaurant

Next Story