ഉര്‍ദുഗാന്റെ യു എ ഇ സന്ദര്‍ശനത്തില്‍ 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു
പത്ത് വര്‍ഷത്തിനിടെ ആദ്യമായി ദുബായ് സന്ദര്‍ശിച്ച ഉര്ദുഗാന് ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കിയത്.
15 Feb 2022 3:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ യു എ ഇ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചത് 13 സുപ്രധാന കരാറുകള്‍. അബൂദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹയാനും ഉര്‍ദുഗാനും അബൂദബിയിലെ ഖസര്‍ അല്‍ വതന്‍ കൊട്ടാരത്തില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, പ്രതിരോധം, മീഡിയ, യുവജനം തുടങ്ങിയ പ്രധാന മേഖകളിലാണ് കരാറുകള്‍ ഒപ്പുവെച്ചത്.
പത്ത് വര്‍ഷത്തിനിടെ ആദ്യമായി ദുബായ് സന്ദര്‍ശിച്ച ഉര്ദുഗാന് ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ബുര്‍ജ് ഖലീഫയടക്കം രാജ്യത്തെ എല്ലാ പ്രധാന കെട്ടിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തുര്‍ക്കി പതാക തെളിയിച്ചു. 2020 എക്സ്പോയും ഉര്ദുഗാന് സന്ദര്‍ശിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നേരിട്ടെത്തിയാണ് ഉര്‍ദുഗാനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
STORY HIGHLIGHTS: Urdugan's visit to the UAE 13 Contracts signed