വാക്സിനെടുക്കാത്തവർക്കും പൊതുയിടങ്ങളിൽ പ്രവേശിക്കാം; അബുദാബിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ഇളവുകൾ പ്രാബല്യത്തിൽ വന്നതോടു കൂടി അബുദാബി എമിറേറ്റിലെ ഇവന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിൻ എടുക്കാത്തവർക്ക് പ്രവേശിക്കാം
17 March 2022 9:45 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: കൊവിഡ് വ്യാപന തോത് കുറഞ്ഞതോടുകൂടി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി അബുദാബി. ഇനി മുതൽ വാക്സിൻ സ്വീകരിക്കാത്തവർക്കും അബുദാബിയിലെ പൊതുയിടങ്ങളിൽ പ്രവേശിക്കാം. ഇതിനായി 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കണം. ഈ നിബന്ധനയിൽ മാറ്റമില്ല. വ്യാഴാഴ്ച മുതൽ പ്രവേശന ഇളവ് പ്രാബല്യത്തിൽ വന്നു. അബുദാബി ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
Abu Dhabi Emergency, Crisis and Disasters Committee has updated the entry requirement for non-vaccinated visitors to events, tourist attractions and cultural sites in the emirate, effective Thursday, 17 March, 2022. pic.twitter.com/inBauKlfm1
— مكتب أبوظبي الإعلامي (@admediaoffice) March 17, 2022
ഇളവുകൾ പ്രാബല്യത്തിൽ വന്നതോടു കൂടി അബുദാബി എമിറേറ്റിലെ ഇവന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിൻ എടുക്കാത്തവർക്ക് പ്രവേശിക്കാം. മുൻപ് വാക്സിനേഷൻ എടുത്തവർക്ക് മാത്രമേ അൽ ഹുസ്ൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് പൊതുയിടങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നുളളു. ഇവർക്ക് സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
Story highlights: In Abu Dhabi, even those who have not been vaccinated can enter public places