യുഎഇയിലെ ബാങ്കുകള്‍ ഇനി വെള്ളിയാഴ്ച ഉള്‍പ്പടെ ആറുദിവസം പ്രവർത്തിക്കും
പുതിയ മാറ്റം റമദാന് മാസത്തില്‍ ബാധകമാവില്ല.
11 Dec 2021 11:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎഇയിലെ വാരാന്ത്യ അവധിയിലുണ്ടായ മാറ്റത്തോട് അനുബന്ധിച്ച് ബാങ്കുകളുടെ പ്രവർത്തി ദിനങ്ങളിലും മാറ്റം. വെള്ളിയാഴ്ച അടക്കം ആഴ്ചയിലെ ആറുദിവസങ്ങളിലും ബാങ്കുകള്‍ പ്രവർത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പ്രവൃത്തി സമയം എങ്ങനെ വേണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവർത്തിക്കണമെന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് സർക്കുലർ നിർദേശം.
രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി വേണം എല്ലാ ബാങ്കുകളും അഡ്മിനിസ്ട്രേഷന്, ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും സര്‍ക്കുലർ പറയുന്നു. അടുത്തവർഷം ജനുവരി രണ്ട് മുതലായിരിക്കും മാറ്റം പ്രാബല്യത്തില്‍ വരിക.
അതേസമയം, പുതിയ മാറ്റം റമദാന് മാസത്തില്‍ ബാധകമാവില്ല. റമദാനിലെ പ്രവൃത്തി സമയം സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിക്കുന്ന 1992-ലെ സര്‍ക്കുലറും കൊമേഴ്ഷ്യല്‍ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച 2003-ലെ സർക്കുലറും റദ്ദാക്കിയിട്ടുണ്ട്.
- TAGS:
- UAE
- UAE Banks
- UAE New Weekend