Top

പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായങ്ങളെത്തിച്ച് യുഎഇ

18 Jun 2022 11:18 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായങ്ങളെത്തിച്ച് യുഎഇ
X

അബുദാബി: പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായങ്ങളെത്തിച്ച് യുഎഇ. 27 ടണ്ണിലധികം ഭക്ഷണ പദാർത്ഥങ്ങളും മെഡിക്കൽ ഉത്പന്നങ്ങളുമാണ് പോളണ്ടിലേക്ക് യുഎഇ അയച്ചിരിക്കുന്നത്. റഷ്യൻ അധിനിവേഷം ആരംഭിച്ചതിനു ശേഷം ഒരു ദശലക്ഷത്തിലധികം യുക്രൈനുകാർ യൂറോപ്യൻ രാജ്യത്തേക്ക് പലായനം ചെയ്തുവെന്നാണ് കണക്കുകൾ. ഇവർക്കാണ് വെള്ളിയാഴ്ച സുപ്രധാന സഹായങ്ങളുമായി വിമാനം പുറപ്പെട്ടത്. പോളണ്ടിലേക്കും മോൾഡോവയിലേക്കും എമിറേറ്റ്‌സ് ആറ് വിമാനങ്ങളിലായിട്ടാണ് സഹായങ്ങൾ അയച്ചിരിക്കുന്നത്.

സംഘർഷം മൂലം കുടിയൊഴിപ്പിക്കപ്പെട്ട യുക്രൈനിയക്കാരെ സഹായിക്കാനുള്ള എമിറാത്തി അധികാരികളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹായങ്ങൾ തയ്യാറായത്. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ നേരിടുന്നവർക്ക് നിർണായക സഹായം നൽകാൻ എമിറേറ്റ്സ് പ്രതിജ്ഞാബദ്ധമാണെന്ന് യുക്രൈനിലെ യുഎഇ അംബാസഡർ സലേം അൽ കാബി പറഞ്ഞു. യുക്രെയ്നിലെ ദുരിതബാധിതർക്ക് 5 മില്യൺ ഡോളർ വിലമതിക്കുന്ന ദുരിതാശ്വാസ സഹായം നൽകുമെന്ന് മാർച്ചിൽ യുഎഇ പ്രഖ്യാപിച്ചിരുന്നു.

STORY HIGHLIGHTS: UAE send aid to Ukrainian refugees in Poland

Next Story