Top

റമദാനിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്; യുഎഇ

വെള്ളിയാഴ്ച പ്രവർത്തി സമയം ഉച്ചക്ക് 12 വരെയാക്കി ചുരുക്കിയിട്ടുണ്ട്.

15 March 2022 3:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റമദാനിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്; യുഎഇ
X

അബുദാബി: റമദാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സമയം ‌പ്രഖ്യപിച്ച് യുഎഇ അധികൃതർ. നിലവിലെ ജോലി സമയത്തിൽ നിന്ന് സ്ഥാപനങ്ങൾ രണ്ടു മണിക്കൂർ ഇളവ് നൽകണമെന്നാണ് ഉത്തരവ്.

സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവർത്തി സമയങ്ങളിൽ രണ്ടുമണിക്കൂർ ഇളവുണ്ടാകും. വെള്ളിയാഴ്ച പ്രവർത്തി സമയം ഉച്ചക്ക് 12 വരെയാക്കി ചുരുക്കിയിട്ടുണ്ട്.

നേരത്തെ സർക്കാർ ജോലിക്കാരുടെ റമദാൻ മാസത്തിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയിരുന്നു. സർക്കാർ ജീവനക്കാരുടെ പ്രവർത്തി സമയം തിങ്കൾ മുതൽ വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 2.30 വരെയായി ചുരുക്കിയിരുന്നു. അറബിക് കലണ്ടർ പ്രകാരം ഏപ്രിൽ രണ്ടിന്​ റമദാൻ തുടങ്ങുമെന്നാണ് വിവരം.

STORY HIGHLIGHTS: UAE Reduce in Working Hours of Private Sector Employees in Ramadan Days


Next Story