Top

ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ

വിവിധ പ്രവാസി കൂട്ടായ്മകളും യുഎഇ സുവർണ ജൂബിലി ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ്.

23 Nov 2021 4:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ
X

സുവർണജൂബിലി ദേശീയ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങി യുഎഇ. പ്രത്യേക പരിപാടികളും കരിമരുന്ന് പ്രയോഗവും വിലക്കിഴിവ് വില്‍പനയുമൊക്കെയായി ആഘോഷത്തിന്‍റെ ആവേശത്തിലാണ് രാജ്യം. ഡിസംബർ ഒന്ന് മുതല്‍ പൊതുഅവധി പ്രഖ്യാപിച്ച് ആഘോഷത്തിന് മാറ്റുകൂട്ടൂം. വിവിധ പ്രവാസി കൂട്ടായ്മകളും യുഎഇ സുവർണ ജൂബിലി ആഘോഷത്തിനുളള തയ്യാറെടുപ്പിലാണ്. വിവിധ വാണിജ്യ- വ്യാപാര സ്ഥാപനങ്ങള്‍ വിലക്കിഴിവും ഓഫറുകളുമെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടു മുതല്‍ പതിനൊന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. കരിമരുന്ന് പ്രയോഗമുള്‍പ്പടെയുളള ആഘോഷപരിപാടികളും ഈ ദിവസങ്ങളില്‍ യുഎഇയുടെ ആകാശത്തിന് ചന്തം ചാർത്തും. ജു​മൈ​റ ബീ​ച്ച് എത്തിസലാത്ത് ബീച്ച് കാന്‍റീന്‍, ലാമെർ ബു​ർ​ജ് അ​ൽ അ​റ​ബ്, ബ്ലൂ​വാ​​ട്ടേ​ഴ്​​സ്, ദ പാം, അത്ലാന്‍റിസ് ദ പോയിന്‍റെ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​രി​മ​രു​ന്ന്​ ആ​സ്വ​ദി​ക്കാ​നാ​വും. രാത്രി 8 മണിക്കും, 8.30 നും 9 നുമായാണ് കരിമരുന്ന് പ്രയോഗമുണ്ടാവുക.

മാജിദ് അല്‍ ഫുത്തൈം മാളുകള്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബായ് മാള്‍, ദുബായ് ഔട്ട് ലെറ്റ് മാള്‍ എന്നിവിടങ്ങളിലെല്ലാം 50 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഡിസംബർ 13 വരെയാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുളളത്.

Next Story

Popular Stories