Top

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അന്തരിച്ചു

13 May 2022 10:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അന്തരിച്ചു
X

അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ (73) അന്തരിച്ചു. അസുഖ ബാധിതനായി ദീർഘ നാളായി ചികിത്സയിലായിരുന്നു . യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. അബുദാബിയുടെ 16ാമത്തെ ഭരണാധികാരിയും. പിതാവ് ശൈഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 2004 ൽ മരണമടഞ്ഞ ശേഷമാണ് യുഎഇ പ്രസിഡന്റായി ശൈഖ് ഖലീഫ ഭരണത്തിലേറുന്നത്.

സയിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. 1948 ലാണ് ഇദ്ദേഹത്തിന്റെ ജനനം. യുഎഇയുടെ അമ്പരിപ്പിക്കുന്ന വളർച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഭരണാധികാരി എന്ന ഖ്യാതിയോടെയാണ് ശൈഖ് ഖലീഫയുടെ വിട വാങ്ങൽ. ആരോ​ഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി പൊതു വേദികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ശൈഖ് ഖലീഫ. പ്രസിഡന്റിന്റെ വിയോ​ഗത്തെത്തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

STORY HIGHLIGHT: UAE PRESIDENT PASSES AWAY AT 73

Next Story

Popular Stories