Top

സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങി യുഎഇ; ടിക്കറ്റിന് 50 ശതമാനം ഇളവ്, 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര പ്രഖ്യാപിച്ച് വിമാനകമ്പനി

2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാനാകുന്ന ടിക്കറ്റിനാണ് ഇളവുളളത്.

24 Nov 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങി യുഎഇ; ടിക്കറ്റിന് 50 ശതമാനം ഇളവ്, 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര പ്രഖ്യാപിച്ച് വിമാനകമ്പനി
X

യുഎഇയുടെ ദേശീയ ദിനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനോട് അനുബന്ധിച്ച് യാത്രാക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി. വിസ് എയര്‍ അബുദബി എന്ന വിമാന കമ്പനിയാണ് നിബന്ധനകള്‍ക്ക് വിധേയമായി സര്‍വ്വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുളള ടിക്കറ്റില്‍ 50 ശതമാനം വിലക്കിഴിവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാനാകുന്ന ടിക്കറ്റിനാണ് ഇളവുളളത്. വിസ്എയര്‍.കോമിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ഇത് കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് സമ്മാനമായി നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. യുഎഇയിലെ പ്രധാനഇടങ്ങളുടെ ഫോട്ടോ #UAE50WithWIZZ എന്ന ഹാഷ് ടാഗ് നല്കി പോസ്റ്റ് ചെയ്യണം. വിസ് എയര്‍ എന്ന് ടാഗ് ചെയ്യാനും മറക്കരുത്. തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ വിസ് എയറിന്റെ സാമൂഹ്യമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് സൗജന്യ റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് സമ്മാനം നല്‍കുക.



Next Story

Popular Stories