Top

ഗിന്നസ് റെക്കോഡിന്റെ നിറവില്‍ യുഎഇയിലെ മാലാഖമാര്‍

ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ വേദി യാക്ഷിയായത് രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക്

12 May 2022 2:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഗിന്നസ് റെക്കോഡിന്റെ നിറവില്‍ യുഎഇയിലെ മാലാഖമാര്‍
X

അബുദാബി: ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. യുഎഇയിലെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ കൊവിഡ് 19 മുന്നണിപോരാളികളെ ആദരിക്കാനൊരുക്കിയ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ വേദി സാക്ഷിയായത് രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക്. 1600 നഴ്‌സുമാര്‍ പങ്കെടുത്ത വേദിയില്‍ എത്തിയവരെല്ലാം യൂണിഫോമില്‍ ഇതാണ് ആദ്യ റെക്കോര്‍ഡ്. നഴ്‌സിങ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ വേദിയില്‍ മുഴങ്ങി, കൂടുതല്‍ ആളുകള്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയെന്നതാണ് രണ്ടാമത്തെ റെക്കോര്‍ഡ്. ഗിന്നസ് ഉദ്യോഗസ്ഥരും സ്വതന്ത്ര നിരീക്ഷകരും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ഈ ഒത്തുചേരലിനെ റെക്കോര്‍ഡായി പ്രഖ്യാപിച്ചത് ഗിന്നസ് പ്രതിനിധി കന്‍സി എല്‍ ഡെഫ്‌റാവിയാണ്.

വിപിഎസ് ഹെല്‍ത്ത്‌കെയറന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവടങ്ങളിലെ നഴ്‌സുമാരാണ് യൂണിഫോമില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒത്തുകൂടിയത്. നഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന അമൂല്യമായ സംഭാവനകള്‍ക്കുള്ള ആദരമാണിതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഒമ്രാന്‍ അല്‍ ഖൂരി പറഞ്ഞു. 22 വര്‍ഷത്തോളമായി ഈ മേഖലയില്‍ ജോലി ചെയ്യ്തുവരുന്ന ചീഫ് നഴ്‌സിങ് ഓഫീസര്‍ റാണി എല്‍സ ഉമ്മന്‍ ഈ അനുഭവത്തില്‍ ഏറെ സന്തോഷവതിയാണ്. കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് നഴ്‌സുമാര്‍ പ്രഖ്യപനത്തെ വരവേറ്റത്.

മഹാമാരിക്കാലത്ത് ജീവന്‍ നഷ്ടപ്പെട്ട ബുര്‍ജീല്‍ നഴ്‌സ് ലെസ്ലി ഒറീന്‍ ഒക്കാമ്പോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കായി ഒത്തുചേര്‍ന്നതായിരുന്നു ഇതുവരെ നിലനിന്ന റെക്കോര്‍ഡ്. 691 നഴ്‌സുമാര്‍ യൂണിഫോമില്‍ തന്നെയായിരുന്നു അന്ന് ഒത്തുച്ചേര്‍ന്നത്.

STORY HIGHLIGHTS: UAE Nurses Got Guinness Record


Next Story

Popular Stories