Top

യുഎഇയിൽ അപകട സ്ഥലങ്ങളിൽ ദൃശ്യങ്ങളെടുക്കുന്നവർക്ക് പിഴ

16 Jan 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിൽ  അപകട സ്ഥലങ്ങളിൽ ദൃശ്യങ്ങളെടുക്കുന്നവർക്ക് പിഴ
X

റോഡ് അപകടങ്ങൾ ഉണ്ടാവുമ്പോൾ അപകട സ്ഥലങ്ങളിൽ കൂട്ടം കൂടി നിന്ന് തടസ്സമുണ്ടാക്കുന്നതും പരിക്കേറ്റവരുടേതുൾപ്പെടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും എടുക്കുന്നതും കുറ്റകരമാണെന്ന് യുഎഇ എമിറേറ്റ്സിലെ പൊലീസ് സേനകൾ. ഇത്തരത്തിലുള്ള പ്രവൃത്തിയിലേർപ്പെട്ടാൽ 1000 ദർഹം പിഴ ചുമത്താം. ഇതിനകം നിരവധി പേരുടെ മേൽ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു.

ഇത്തരം പ്രവണതകൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടം കൂടുന്നതിന് പകരം ജനങ്ങൾ സഹായപരമായി ഇടപെടുകയാണ് വേണ്ടെതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാ​ഗം ഡയറക്ടർ ബ്രി​ഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.

ആളുകൾ കൂട്ടം ചേരുന്നത് സുരക്ഷാ ഉദ്യോ​ഗസ്ഥർക്കും രക്ഷാപ്രവർത്തനത്തിനും തടസ്സം സൃഷ്ടിക്കുന്നെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം ​ഗതാ​ഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്നെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story