Top

യു എ ഇയില്‍ കളി കാണാന്‍ ഇനി 100 ശതമാനം കാണികള്‍

അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സിഗ്നലും വാക്‌സീന് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

14 Feb 2022 2:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യു എ ഇയില്‍ കളി കാണാന്‍ ഇനി 100 ശതമാനം കാണികള്‍
X

യു എ ഇയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളില്‍ നൂറ് ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം. യു എ ഇ ഫുട്‌ബോള്‍ അസ്സോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രാജ്യത്തെ തീയറ്ററുകളിലും നൂറ് ശതമാനം കാണികളെ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.

ദേശീയ ദുരന്തനിവാരണ സമിതി രാജ്യത്ത് പരിപാടികള്‍ പൂര്‍ണശേഷിയില്‍ നടത്താമെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ ഇപ്പോള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന യു എ ഇ പ്രോ ലീഗിലേക്ക് 12 വയസ്സിന് താഴെയുള്ളവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു കാണികളെ ഇരുത്തിയിരുന്നത്.

അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സിഗ്നലും വാക്‌സീന് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും ഹാജരാക്കണം.

Next Story