Top

സംരംഭകത്വ സൂചികയില്‍ യു എ ഇ ഒന്നാമത്

6.8 സ്‌കോറോടെയാണ് യു എ ഇയുടെ നേട്ടം

14 Feb 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംരംഭകത്വ സൂചികയില്‍ യു എ ഇ ഒന്നാമത്
X

ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ പുറത്തിറക്കിയ ആഗോള സംരഭകത്വ സൂചികയില്‍ ഈ വര്‍ഷം യു എ ഇക്ക് ഒന്നാം സ്ഥാനം. ബിസിനസ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നടത്തുന്നതിനും ഏറ്റവും അനുയോജ്യമായ ആഗോള ലക്ഷ്യസ്ഥാനമായി യു എ ഇ ഉയര്‍ന്നതായും സര്‍വേയില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ നാലാം സ്ഥാനമായിരുന്നു യു എ ഇയ്ക്ക്.

എല്ലാ ഫെഡറല്‍, ലോക്കല്‍ ഭരണകൂടങ്ങളുമായി ചേര്‍ന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയം നടത്തിയ നിരന്തരമായ പരിശ്രമിത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് യു എ ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. നിക്ഷേപകര്‍ക്കും, ബിസിനസ്സുക്കാര്‍ക്കും, കമ്പനികള്‍ക്കും രാജ്യത്തെ കുറിച്ചുള്ള വ്യക്തമായ സന്ദേശമാണ് സൂചികയിലെ ഒന്നാം സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, യു എന്‍ ഒ എന്നീ അന്താരാഷ്ട്ര, സംഘടനകള്‍, ഉപയോഗിക്കുന്ന സംരഭകത്വത്തിലെ മുന്‍നിര റഫറന്‍സാണ് ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍.

Next Story