Top

യുഎഇ: മെയ് മാസത്തെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു

ഡീസല്‍ വില 1.5% ഉയര്‍ന്നു

29 April 2022 6:18 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇ: മെയ് മാസത്തെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു
X

അബുദാബി: യുഎഇയിലെ മെയ് മാസത്തിലെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്ധന വില സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയിച്ചത്. ഡീസല്‍ വില 1.5% ഉയര്‍ന്നു, മറ്റുള്ളവയുടെ നിരക്ക് കഴിഞ്ഞ മാസത്തെതിനേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 1ാം തിയ്യതി മുതലാണ് നിരക്ക് പ്രാബല്യത്തില്‍ വരിക.

സൂപ്പര്‍ 98 പെട്രോള്‍ വില കഴിഞ്ഞ മാസത്തേതില്‍ നിന്നും 2.1% കുറഞ്ഞ് 3.66 ദിര്‍ഹമായി. ഏപ്രില്‍ മാസത്തില്‍ 3.74 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് 1.9% കുറഞ്ഞ് 3.55 ദിര്‍ഹമായി. കഴിഞ്ഞ മാസത്തില്‍ 3.62 ദിര്‍ഹമായിരുന്നു നല്‍കേണ്ടിയിരുന്നത്.

ഇ- പ്ലസ് 91 ന് 2% കുറഞ്ഞ് 3.48 ദിര്‍ഹമായി, മുന്‍പ് 3.55 ദിര്‍ഹമായിരുന്നു. ഡീസലിന് കഴിഞ്ഞ മാസത്തിലെ വിലയായ 4.02 ദിര്‍ഹത്തില്‍ നിന്നും 4.08 ആയി ഉയര്‍ന്നിട്ടുണ്ട്.

STORY HIGHLIGHTS: UAE DECLIRED OIL PRICE MAY 2022

Next Story