Top

ആഗോള വിനോദ സഞ്ചാര കേന്ദ്രമെന്ന സ്ഥാനം നിലനിര്‍ത്തി യുഎഇ

വിനോദസഞ്ചാരം, യാത്ര, ഹോട്ടല്‍ മേഖല തുടങ്ങിയവയുടെ സൂചികകളിലും ആദ്യ പത്തില്‍ തന്നെയാണ് യുഎഇയുടെ സ്ഥാനം

3 Aug 2022 12:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഗോള വിനോദ സഞ്ചാര കേന്ദ്രമെന്ന സ്ഥാനം നിലനിര്‍ത്തി യുഎഇ
X

അബുദാബി: ആഗോള വിനോദ സഞ്ചാര കേന്ദ്രമെന്ന സ്ഥാനം നിലനിര്‍ത്തി യുഎഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രം, ജോലി, താമസം എന്നിവയ്ക്കും വ്യക്തികള്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യം എന്നീ നിലകളിലും പ്രാദേശിക, അന്തര്‍ദേശീയ പ്രാമുഖ്യം നിലനിര്‍ത്തി യുഎഇ മുന്നില്‍. വിനോദസഞ്ചാരം, യാത്ര, ഹോട്ടല്‍ മേഖല തുടങ്ങിയവയുടെ സൂചികകളിലും ആദ്യ പത്തില്‍ തന്നെയാണ് യുഎഇയുടെ സ്ഥാനം.

ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയാണ് യുഎഇ. 2022-ന്റെ ആദ്യ പകുതിയില്‍ 60 ലക്ഷം സന്ദര്‍ശകരെയാണ് യുഎഇ ഹോട്ടലുകള്‍ ആകര്‍ഷിച്ചത്. 11 ശതലക്ഷം ദിര്‍ഹമാണ് വരുമാനമായി ഹോട്ടലുകള്‍ നേടിയത്. 2019-ലെ കണക്കുകളേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഇവിടെ കാണാനാകുന്നത്. 2022-ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞു. 3.4 ശതമാനമാണ് രാജ്യത്തിന്റെ ജിഡിപിയില്‍ വിനോദസഞ്ചാര മേഖലയുടെ സംഭാവന.

2020-ല്‍ ആരംഭിച്ച ആഭ്യന്തര വിനോദ സഞ്ചാരത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് രാജ്യത്തെ പ്രധാന പ്രകൃതി, സാംസ്‌കാരിക, പൈതൃക, ചരിത്ര ആകര്‍ഷണങ്ങളെ വിപണന തന്ത്രമായെടുത്തത്. രാജ്യത്തിന്റെ ടൂറിസം സേവനങ്ങള്‍ വികസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും ആഭ്യന്തര വിനോദ സഞ്ചാരത്തെ സഹായിക്കുന്നു.

ആറ് മാസത്തിനിടെ 24 ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് എക്സ്പോ ആകര്‍ഷിച്ചത്. എക്സ്പോ 2020 ന് ശേഷം എക്സ്പോ ദുബായ് സിറ്റി 2022 ഒക്ടോബറില്‍ ആരംഭിക്കും. 2022 ഫെബ്രുവരിയില്‍, വിവിധ തിയേറ്ററുകള്‍ ഹൈടെക് ലാബുകള്‍ ഉള്‍ക്കൊള്ളുന്ന 'മ്യൂസിയം ഓഫ് ഫ്യൂച്ചര്‍' സമാരംഭിക്കുന്നതിന് യുഎഇ സാക്ഷ്യം വഹിച്ചു. വികസനത്തിലും സമൃദ്ധിയിലും അധിഷ്ഠിതമായ സമ്പന്നമായ ഭാവി സ്ഥാപിക്കുന്നതിന്റെ പ്രതീകമായ കാലാവസ്ഥയും വിദ്യാഭ്യാസവും ഊന്നല്‍ നല്‍കുന്ന പ്രമേയത്തിലാണ് മ്യൂസിയം ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രാദേശിക ശ്രമങ്ങളെ പ്രമേയം പിന്തുണയ്ക്കുകയും സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Story Highlights: UAE Continues to Lead as Top Global Destination

Next Story