Top

ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി; യുഎഇയില്‍ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധിയില്‍ മാറ്റം

എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകളും 2022 ജനുവരി 1 പുതിയ സമയക്രമത്തിലേക്ക് മാറും.

7 Dec 2021 9:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി; യുഎഇയില്‍ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധിയില്‍ മാറ്റം
X

യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി,ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയും ഇനി സര്‍ക്കാര്‍ മേഖലയില്‍ പ്രവർത്തിസമയം ആയിരിക്കും.

ഇതോടെ സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിവസങ്ങള്‍ നാലര ദിവസമായി നിശ്ചയിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രവൃത്തിവാരം തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയോടെ അവസാനിക്കും. വെള്ളിയാഴ്ച ഉച്ചമുതല്‍ ശനി, ഞായർ വരെ അവധിയായിരിക്കും. എല്ലാ ഫെഡറൽ സർക്കാർ വകുപ്പുകളും 2022 ജനുവരി 1 പുതിയ സമയക്രമത്തിലേക്ക് മാറും.

ജീവനക്കാരുടെ ജോലി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ എന്ന നിലയില്‍ പ്രതിദിനം 8.5 മണിക്കൂറായിരിക്കും. വെള്ളിയാഴ്ച ജീവനക്കാർ 4.5 മണിക്കൂറും ജോലി ചെയ്യും.

വെള്ളിയാഴ്ചകളിൽ, വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും അനുവാദമുണ്ടായിരിക്കും. വാരാന്ത്യ അവധിയുടെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതോടെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും വർക്ക്- ലെെഫ് ബാലൻസ് മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

സമഗ്രമായ സാധ്യതാ പഠനങ്ങളിലൂടെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് യുഎഇയിലെ ജനങ്ങളുടെ ആകെയുള്ള ക്ഷേമത്തിലും അവരുടെ സാമ്പത്തിക- സാമൂഹിക- കുടുംബ പശ്ചാത്തലങ്ങള്‍ക്കും ഗുണകരമാകുന്ന പുതിയ രീതി നിർദേശിച്ചത്.



Next Story