Top

റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യുഎഇ; 300 കോടി ദിർഹമിൻറെ പദ്ധതി പ്രഖ്യാപിച്ചു

18 July 2022 12:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യുഎഇ; 300 കോടി ദിർഹമിൻറെ പദ്ധതി പ്രഖ്യാപിച്ചു
X

ദുബായ്: ബഹിരാകാശ മേഖലയ്ക്കായി 300 കോടി ദിർഹമിൻറെ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

സിർബ് എന്ന പേരിലാണ് യുഎഇ റഡാർ സാറ്റ്‌ലെറ്റ് പദ്ധതി പ്രഖ്യാപിച്ചത്. റിമോട്ട് സെൻസിങിന് കഴിയുന്ന സിന്തെറ്റിക് അപേർച്ചർ റഡാർ ഉപഗ്രഹങ്ങൾ(എസ്എആർ) വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ബഹിരാകാശ മേഖലയിലെ വികസന പദ്ധതികൾക്കായി പ്രഖ്യാപിച്ച ദേശീയ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആദ്യ പദ്ധതിയായിരിക്കും എസ്എആർ സാറ്റ്‌ലൈറ്റുകൾ. ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാകും ഈ ഉപഗ്രഹങ്ങൾ.

ബഹിരാകാശ മേഖലയിൽ ദേശീയ കമ്പനികൾ സ്ഥാപിക്കുന്നതിനും ദേശീയ തന്ത്രപരവും ഗവേഷണപരവുമായ പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ പറഞ്ഞു.

ഭൂവിനിയോഗം, ഉപരിതല വ്യതിയാനങ്ങൾ എന്നിവയുടെ വളരെ വിശദവും സങ്കീർണ്ണവുമായ റഡാർ 'ചിത്രങ്ങൾ' സൃഷ്ടിക്കാൻ ഉപഗ്രഹങ്ങൾക്ക് കഴിയും. ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ മത്സരശേഷി വികസിപ്പിക്കുകയാണ് "സിർബ്" പദ്ധതി ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

STORY HIGHLIGHTS: UAE announced massive plan to support space sector

Next Story