Top

തൊഴിൽ നഷടപ്പെട്ടവർക്ക് ഇൻഷൂറൻസ് പ്രഖ്യാപിച്ച് യുഎഇ; ശെെഖ് മുഹമ്മദിന്റെ പ്രഖ്യാപനം ട്വിറ്ററിലൂടെ

ആ​ഗോളതലത്തിൽ യുഎഇയിലേക്ക് ജനശ്രദ്ധയെത്തിക്കുന്നതിന് അടുത്തകാലത്ത് പല പരിഷ്കാരങ്ങളും രാജ്യം പ്രഖ്യാപിച്ചിരുന്നു

10 May 2022 12:38 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

തൊഴിൽ നഷടപ്പെട്ടവർക്ക് ഇൻഷൂറൻസ് പ്രഖ്യാപിച്ച് യുഎഇ; ശെെഖ് മുഹമ്മദിന്റെ പ്രഖ്യാപനം ട്വിറ്ററിലൂടെ
X

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടവർക്ക് പരിമിതകാലത്തേക്ക് ഇൻഷൂറൻസ് തുക പ്രഖ്യാപിച്ച് യു.എ.ഇ വെെസ് പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. പൊടുന്നനെ ജോലി നഷ്ടപ്പെട്ട ഇൻഷൂർ ചെയ്ത തൊഴിലാളികൾക്കാകും നിശ്ചിതകാലത്തേക്ക് പണം ലഭിക്കുക. യു.എ.ഇ കാബിനറ്റ് മീറ്റിം​ഗിനു ശേഷം ട്വിറ്ററിലൂടെയാണ് ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്.

ഇൻഷൂറൻസ് പാക്കേജിലൂടെയാവും സംവിധാനം നടപ്പിലാകുക. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇൻഷൂർ ചെയ്ത ജീവനക്കാരന് മറ്റൊരു ജോലി കണ്ടെത്തുന്നതുവരെയുള്ള നഷ്ടപരിഹാരം ലഭിക്കും.യുഎഇയിലെ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർധിപ്പിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് വെെസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയുമായ ശെെഖ് മുഹമ്മ്ദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്ററിൽ കുറിച്ചു.

എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. തൊഴിൽരഹിതർക്കുള്ള ഇത്തരം ഇൻഷൂറൻസുകൾ പദ്ധതികൾ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമാണ് ഇന്റർനാഷണൽ ലേബർ ഓർ​ഗനെെസേഷന്റെ അഭിപ്രായം.

ആ​ഗോളതലത്തിൽ യുഎഇയിലേക്ക് ജനശ്രദ്ധയെത്തിക്കുന്നതിന് അടുത്തകാലത്ത് പല പരിഷ്കാരങ്ങളും രാജ്യം പ്രഖ്യാപിച്ചിരുന്നു. വിദ​ഗ്ദരായ പ്രൊഫഷനലുകൾ, ഫ്രീലാൻസറുമാർ, നിക്ഷേപകർ, സംരംഭകർ തുടങ്ങി ആ​ഗോള പ്രതിഭകളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ​ഗ്രീൻ വിസ യുഎഇ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് തങ്ങാനുള്ള പെർമിറ്റ് റദ്ദാകുകയോ, കാലഹരണപ്പെടുകയോ ചെയ്തവർക്ക് ആറ് മാസത്തോളം രാജ്യത്ത് തുടരാനുള്ള ഫ്ലെക്സിബിൾ ​ഗ്രേസ് പിരീഡുകൾ പ്രഖ്യാപിച്ചും യുഎഇ കെെയ്യടി നേടിയിരുന്നു.

Story Highlights: Sheik Mohammed announced Insurance policy for Unemployment

Next Story

Popular Stories