Top

ഉമ്മുല്‍ഖുവൈനില്‍ രണ്ടു പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്നു പേരെ സാഹസികമായി രക്ഷിച്ചു

24 Oct 2021 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉമ്മുല്‍ഖുവൈനില്‍ രണ്ടു പേര്‍ കടലില്‍ മുങ്ങി മരിച്ചു; മൂന്നു പേരെ സാഹസികമായി രക്ഷിച്ചു
X

ദുബായ്: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു. ബീച്ചിലെത്തിയ രണ്ട് സംഘങ്ങള്‍ വ്യത്യസ്ഥ സമയങ്ങളിലായി അപകടത്തില്‍പ്പെടുകയായിരുന്നു. കടലില്‍ അകപ്പെട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ ഒരാളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉമ്മുല്‍ഖുവൈന്‍ കോംപ്രഹെന്‍സവ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഷംസിയാണ് അപകടം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് രണ്ട് അപകടങ്ങളുണ്ടായതെന്നാണ് സൂചന. പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമിലേക്ക് അപകടം സംബന്ധിച്ച വിവരങ്ങള്‍ ദൃക്‌സാക്ഷി അറിയിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ ഒരാള്‍ അറബ് വംശജനാണ്, ഒരാള്‍ പ്രവാസിയും. അറബ് വംശജനെ അതിവേഗം ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പ്രതികൂല കാലാവസ്ഥയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story