അബുദാബിയില്‍ ബസ് അപകടത്തില്‍ രണ്ട് പേര് മരിച്ചു
11 പേർക്ക് പരുക്കേറ്റു
20 Feb 2022 10:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യു എ ഇയിലെ അബുദാബിയില്‍ ബസ് മറ്റൊരു വാഹനത്തിലിടിച്ച് രണ്ട് പേര് മരിച്ചു. അബുദാബി റമാഹിലെ അബുദാബി- അല്‍ ഐന്‍ റോഡില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരെല്ലാം ഏഷ്യക്കാരാണെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഓവര്‍ സ്പീഡും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് അല്‍ ഐന്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്റ്റണന്റ് കേണല്‍ സൈഫ് നൈഫ് അല്‍ അമീരി അറിയിച്ചു.
അപകടത്തില്‍ പരുക്കേറ്റവരെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി, തവാം ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
STORY HIGHLIGHTS: Two killed in Abu Dhabi bus crash
- TAGS:
- Abudabi
- uae
- bus accident
Next Story