Top

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്

3 Aug 2022 7:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
X

ദുബായ്: ഷാര്‍ജയിലെ സജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ് (52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ് (46) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. അര്‍ഷദും ലത്തീഫും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. പുതിയ ജോലിയിലേക്ക് മാറുന്നതിന് മുന്നോടിയായി വിസിറ്റിംഗ് വിസയിലായിരുന്നു ഇരുവരും. അര്‍ഷദിന്റെ പിതാവ് ഉമ്മര്‍, മാതാവ് റാബി. പാറക്കല്‍ താഴ അബ്ദുല്ലക്കുട്ടിയാണ് ലത്തീഫിന്റെ പിതാവ്. സൈനബയാണ് മാതാവ്.

ഇരുവരുടേയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മോര്‍ച്ചറിയിലാണ്. അര്‍ഷദിന്റെ ഖബറടക്കം യുഎഇയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Story Highlights: Two Keralites Died in an Accident in Sharjah.

Next Story