ഗതാഗത നിയമലംഘനം; ഷാര്‍ജ പൊലീസ് പിടിച്ചെടുത്തത് 6705 മോട്ടോര്‍ സൈക്കിളുകള്‍
ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനായി നടപടികള്‍ ശക്തമാക്കുമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലെയ് അല്‍ നഖ്ബി പറഞ്ഞു.
7 Jan 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഷാര്‍ജയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 2021ല്‍ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം പിടിച്ചെടുത്തത് 6705 മോട്ടോര്‍ സൈക്കിളുകള്‍. ഷാര്‍ജ ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം സംഘടിപ്പിച്ച ക്യാംമ്പയ്നിങ്ങിന് ശേഷമാണ് വ്യാപകമായി നിയമ ലംഘനം നടത്തിയ ബൈക്കുകള്‍ പിടിച്ചെടുത്തത്.
ഗതാഗത നിയമലംഘനങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനായി നടപടികള്‍ ശക്തമാക്കുമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അലെയ് അല്‍ നഖ്ബി പറഞ്ഞു. മോട്ടോര്‍ സൈക്കിളുപയോഗിക്കുന്നവരാണ് റോഡപകടങ്ങളില്പെടുന്നവരിലധികവും എന്നും അദ്ദേഹം വ്യക്തമാക്കി.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഷാര്‍ജ പൊലീസ് 12 ക്യാംമ്പയിനുകള്‍ നടത്തിയെന്നും മുഹമ്മദ് അലെയ് അല്‍ നഖ്ബി പറഞ്ഞു. എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങല്‍ പാലിക്കണം. ഹെല്‍മറ്റ്, റിഫഌക്ടീവ് ജാക്കറ്റുകള്‍ ധരിക്കണമെന്നും ട്രാഫിക് സിഗ്നലുകളും മറ്റ് റോഡ് അടയാളങ്ങളും പാലിക്കണമെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കി.
- TAGS:
- Sharjah
- Traffic offenses
- UAE