Top

അബുദാബിയില്‍ പരമ്പരാഗത ശിലാ ഹിന്ദു ക്ഷേത്രം ഉയരുന്നു; ഐക്യത്തിന്റെ സന്ദേശമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി

കഴിഞ്ഞ ദിവസം ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും മന്ത്രി സന്ദര്‍ശിച്ചിരുന്നു.

18 Nov 2021 12:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബിയില്‍ പരമ്പരാഗത ശിലാ ഹിന്ദു ക്ഷേത്രം ഉയരുന്നു; ഐക്യത്തിന്റെ സന്ദേശമെന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി
X

അബുദാബിയില്‍ പരമ്പരാഗത ശിലാ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണമാരംഭിച്ചത് സഹിഷ്ണുതയുടേയും ഐക്യത്തിന്റേയും സന്ദേശം നല്‍കുന്നതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അബുദാബിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ നിന്നുളള ശിലാ നിര്‍മ്മിതികളാണ് ക്ഷേത്ര നിര്‍മ്മിതിക്കായി ഉപയോഗിക്കുന്നത്. ചടങ്ങുകള്‍ക്ക് സ്വാമി ബ്രഹ്മ വിഹാരിദാസ് നേതൃത്വം നല്‍കി. മന്ത്രിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ പ്രതിനിധി സംഘംവും ക്ഷേത്ര സന്ദര്‍ശനത്തിന് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും മന്ത്രി സന്ദര്‍ശിച്ചിരുന്നു. മസ്ജിദ് വാസ്തുവിദ്യാ പരമായി മികവുറ്റതാണെന്നും സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

Next Story

Popular Stories