Top

ഹജ്ജിനായി താജിക്കിസ്ഥാനിൽ നിന്നും മക്കയിലേക്ക് സൈക്കിൾ ചവിട്ടി മൂന്ന് സുഹൃത്തുക്കൾ

വഴികൾ മാറിക്കൊണ്ടേയിരുന്നു, പക്ഷേ ഞങ്ങളുടെ യാത്ര അവസാനിച്ചില്ല.

3 Jun 2022 8:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഹജ്ജിനായി താജിക്കിസ്ഥാനിൽ നിന്നും മക്കയിലേക്ക് സൈക്കിൾ ചവിട്ടി മൂന്ന് സുഹൃത്തുക്കൾ
X

അബുദാബി: ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി താജിക്കിസ്ഥാനിൽ നിന്നും മക്കയിലേക്ക് സൈക്കിൾ ചവിട്ടി മൂന്ന് സുഹൃത്തുക്കൾ. താജിക്കിസ്ഥാനിലെ ദുഷൻബെയിൽ നിന്നുളളവരാണ് മൂന്ന് പേരും. ആയിരം മൈലുകൾ പിന്നിട്ട ഇവർ ഇപ്പോൾ യുഎഇയിൽ എത്തിയിരിക്കുകയാണ്. ഗഫുറോവ് ദിലോവർ, നസറോവ് സൈദാലി, തലബോവ് ഷോക്കിർ എന്നിവരാണ് തീർത്ഥടനത്തിന് സൈക്കിൾ യാത്ര തിരിച്ചെത്.

ക്ഷമയും സാഹസികതയും നിറഞ്ഞ അവിസ്മരണീയ യാത്രയാണിതെന്നാണ് മൂന്ന് പേരും പറയുന്നത്. റോഡ് മാർ​ഗം തീർത്ഥാടനത്തിന് പോവുന്നതാണ് യാത്രക്ക് സുഖകരമെന്നും മൂവരും ഖലീജ് ടൈംസിനോട് പറഞ്ഞു. താജിക്കിസ്ഥാൻ സർക്കാർ 40 വയസ്സിന് താഴെയുള്ള പൗരന്മാരെ തീർത്ഥാടനത്തിൽ നിന്ന് നിയന്ത്രിക്കുകയും പ്രായമായവർക്ക് അവസരം നൽകുകയും ചെയ്യുന്ന അവസരത്തിലാണ് 30 വയസ് തികഞ്ഞ യുവാക്കളുടെ യാത്ര.

'ഞങ്ങൾ മൂന്ന് പേരും സുഹൃത്തുക്കളാണ്. സൈക്കിളിൽ തീർത്ഥാടനം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഈ വർഷം ആദ്യം മുതൽ യാത്ര ആരംഭിച്ചു. ഒരു മാസം ബൈക്കിലായിരുന്നു യാത്ര. ചൂടുള്ള കാലാവസ്ഥയും, മണൽ പൊടിക്കാറ്റും, ടയറുകൾ പഞ്ചറാകുന്നതും, ഭാഷയുമെല്ലാം ഞങ്ങൾക്ക് തടസ്സമായിരുന്നു. റോഡിലെ ഉറക്കം, മറ്റ് കാര്യങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്, എന്നാൽ ഈ തടസ്സങ്ങളെല്ലാം ഞങ്ങൾ തരണം ചെയ്തു. യാത്ര തുടരാൻ ദുബായിലെ സൗദി കോൺസുലേറ്റ് ജനറലിൽ നിന്ന് വിസ ലഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്,' വ്യവസായിയും രണ്ട് കുട്ടികളുടെ പിതാവുമായ ദിലോവർ പറഞ്ഞു.

'ലോക സൈക്കിൾ ദിനത്തിലാണ് മൂവരും യുഎഇയിൽ എത്തിയത്. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കും. വഴികൾ മാറിക്കൊണ്ടേയിരുന്നു, പക്ഷേ ഞങ്ങളുടെ യാത്ര അവസാനിച്ചില്ല. ഹജ്ജ് നിർവഹിക്കാനും സൗദി അറേബ്യ സന്ദർശിക്കാനുമായി വിസ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഇവിടെ ദുബായിലുള്ളത്.' എന്ന് സൈദാലി പറഞ്ഞു.

താഷ്‌കെന്റിൽ നിന്നും മൂവരും അസർബൈജാനിലെ ബാക്കുവിലേക്ക് കടന്നു. അവിടുന്ന് ഇറാനിലെത്തിയ ഇവർ‌ ഖാസ്വിൻ, സിൽക്ക് റോഡ് എന്നീ വഴികളിലൂടെ ഇസ്ഫഹാനിലെത്തി. ഒടുവിൽ അവർ ബന്ദർ അബ്ബാസിൽ നിന്ന് കടത്തുവള്ളത്തിൽ ഷാർജയിലെക്കെത്തുകയായിരുന്നു. പളളികളിൽ കയറി പ്രാർത്ഥന നിർവ്വഹിച്ചും സിയാറത്ത് നടത്തിയുമാണ് ഇവരുടെ യാത്ര മുന്നോട്ട് പോകുന്നത്.

STORY HIGHLIGHTS: Three Friends Cycling From Tajikistan to Mecca for Hajj

Next Story