Top

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്ത്; അബുദാബിയിൽ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ

മയക്കുമരുന്ന് മാഫിയകളെ പിടികൂടാനായി ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും നിരീക്ഷണം നടത്തുന്നുണ്ട്. ബ്രി​ഗേഡിയർ താഹെർ ഖാരിബ് അൽ ദഹേരി പറഞ്ഞു.

4 March 2022 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്ത്; അബുദാബിയിൽ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ
X

അബുദാബി: മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാർ അറസ്റ്റിൽ. ലഹരിക്കടത്ത് തടയുന്നതിനായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഫെഡറല്‍ ഡ്രഗ് പ്രോസിക്യൂഷനുമായി ചേർന്നാണ് പൊലീസ് ഓപ്പറേഷൻ നടത്തിയത്.

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുളള പ്രതികളുടെ നീക്കം പൊലീസിന് കണ്ടെത്താൻ സാധിച്ചു. പൊലീസ് മയക്കുമരുന്ന് കണ്ടെത്തിയതോടെ പ്രതികൾ ഞെട്ടിയിരിക്കുകയാണെന്നും അബുദാബി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി ബ്രി​ഗേഡിയർ താഹെർ ഖാരിബ് അൽ ദഹേരി പറഞ്ഞു. വാട്സ്ആപ്പ് വഴി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കണ്ടെത്താനുളള ഓപ്പറേഷന്റെ ഭാഗമാണ് അറസ്റ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തിയാൽ പിടിക്കപ്പെിടില്ലെന്നാണ് പ്രതികൾ കരുതിയത്. എന്നാൽ ഞങ്ങളുടെ ടീമുകളുടെ കാര്യക്ഷമതയും കഴിവും കാരണം പ്രതികളേയും തൊണ്ടിമുതലുമടക്കം പിടികൂടാൻ സാധിച്ചു. മയക്കുമരുന്ന് മാഫിയകളെ പിടികൂടാനായി ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും നിരീക്ഷണം നടത്തുന്നുണ്ട്. ബ്രി​ഗേഡിയർ താഹെർ ഖാരിബ് അൽ ദഹേരി പറഞ്ഞു.



STORY HIGHLIGHTS: 38 kg of Drugs Smuggled into Fish Stomachs; Three Asians Arrested in Abu Dhabi

Next Story