Top

തിരുവനന്തപുരം സ്വദേശി അബുദാബിയില്‍ നിര്യാതനായി

ജോലി സ്ഥലത്തുവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

19 March 2022 9:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം സ്വദേശി അബുദാബിയില്‍ നിര്യാതനായി
X

അബുദാബി: രോഗബാധിതനായി അബുദാബിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ഏറം മുള്ളഴികം വീട്ടില്‍ സജീവ് ഷംസുദ്ദീനാണ് (44) മരിച്ചത്. ജോലി സ്ഥലത്തുവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. അബുദാബി ബദാസായിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അബുദാബിയില്‍ വിസിറ്റിങ്ങിന് വന്ന സജീവ് ഒരു മാസം മുമ്പാണ് വിസ ലഭിച്ച് ജോലിയില്‍ കയറിയത്. ഓയില്‍ കമ്പനി ജോലിക്കാരനായിരുന്നു സജീവ്.

ഷംസുദ്ദീന്‍-ഉമൈബ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീല മാജിദ ബീവി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

STORY HIGHLIGHTS: Thiruvananthapuram native died in abu dhabi

Next Story

Popular Stories