Top

അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി ഭാഗ്യശാലി

അബ്ദുല്‍ അസീസ് എന്ന പ്രവാസിക്കാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്.

10 March 2022 5:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബുദാബി ബിഗ് ടിക്കറ്റിലൂടെ 60 ലക്ഷത്തിലേറെ രൂപ സ്വന്തമാക്കി ഭാഗ്യശാലി
X

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 62 ലക്ഷം ഇന്ത്യന്‍ രൂപ സ്വന്തമാക്കി ഒരു ഭാഗ്യശാലി. അബ്ദുല്‍ അസീസിനാണ് വന്‍തുകയുടെ സമ്മാനം ലഭിച്ചത്. ദുബൈയില്‍ നിന്നും അബുദാബിയിലേക്ക് വാഹനമോടിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസിനെ തേടി സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷറയുടെ ഫോണ്‍ കോളെത്തുന്നത്.

പണം സ്വരുക്കൂട്ടി വെച്ച് ഓരോ 3-4 മാസം കൂടുമ്പോഴും ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നെന്ന് അബ്ദുല്‍ അസീസ് ബിഗ് ടിക്കറ്റ് പ്രതിനിധികളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 'സുഹൃത്തുക്കളുമായി ചേര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ എനിക്ക് താല്‍പ്പര്യമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി തനിച്ച് ടിക്കറ്റ് വാങ്ങുകയാണ്. ഒടുവില്‍ വിജയിച്ചു'- അദ്ദേഹം പറഞ്ഞു.

ബാങ്കില്‍ അടയ്ക്കാനുള്ള വായ്പ അടച്ചു തീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുമെന്നും സമ്മാനത്തുക തങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേര്‍ത്തു. അബുദാബി രാജ്യാന്തരവിമാനത്താവളത്തിലെ സ്‌കൈലാര്‍ക്ക് പ്ലാസയിലുള്ള കൗണ്ടറില്‍ നിന്ന് മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ഏപ്രില്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിലും ഇതേ ടിക്കറ്റ് ഉപയോഗിച്ച് അബ്ദുല്‍ അസീസിന് പങ്കെടുക്കാം. 1.5 കോടി ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹവും മറ്റ് മൂന്ന് ക്യാഷ്‌പ്രൈസുകളും നറുക്കെടുപ്പില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നു.

STORY HIGHLIGHTS: The lucky winner has won over Rs 60 lakh through the Abu Dhabi Big Ticket

Next Story

Popular Stories