Top

"ഇതാണ് നല്ലനടപ്പ്"; 25 വർഷത്തിലേറെ വാഹനമോടിച്ചിട്ടും ട്രാഫിക് പിഴ ലഭിക്കാത്ത പ്രവാസി മലയാളി

മീറ്റിം​ഗുകളിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോൾ നേരത്തെ ഇറങ്ങാൻ ശ്രമിക്കുന്നതല്ലാതെ ഒരിക്കൽ പോലും വേ​ഗപരിധി മറികടക്കുകയോ ട്രാഫിക്കിൽ അനാവശ്യമായി ട്രാക്ക് മാറി വാഹനമോടിക്കുകയോ ചെയ്തിട്ടില്ല

12 May 2022 8:31 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇതാണ് നല്ലനടപ്പ്; 25 വർഷത്തിലേറെ വാഹനമോടിച്ചിട്ടും ട്രാഫിക് പിഴ ലഭിക്കാത്ത പ്രവാസി മലയാളി
X

ദുബായ്: ട്രാഫിക് നിയമലംഘനങ്ങളുടെ കാലത്ത് ദുബായിൽ നിന്ന് ഡ്രെെവിം​ഗിന്റെ നല്ലപാഠം. 25 വർഷത്തിലേറെ വാഹനമോടിച്ചിട്ടും ഒരിക്കൽ പോലും ട്രാഫിക് പിഴ ലഭിക്കാത്തതിന് കെെയ്യടി നേടുകയാണ് പ്രവാസി മലയാളിയായ സെെനുദ്ദീൻ പിബി. സഹോദരൻ യുഎഇയിൽ കമ്പനി തുടങ്ങിയതിന് പിന്നാലെ 1996ലാണ് സെെനുദ്ദീൻ വിദേശത്തെത്തുന്നത്. അന്നു തുടങ്ങി ദശലക്ഷത്തിലധികം കിലോമീറ്ററുകൾ പിന്നിട്ടപ്പോഴും റോഡിൽ പാലിക്കേണ്ട നിയമങ്ങളിലും മര്യാദകളിലും അദ്ദേഹം അലംഭാവം കാണിച്ചിട്ടില്ല.കമ്പനിയുടെ തുടക്കകാലത്ത് ഞാനും, എന്റെ സഹോദരനും, ഒരു ഡ്രെെവറും മാത്രമാണുണ്ടായിരുന്നത്. ഉപഭോക്താക്കളെ നേരിട്ടു ചെന്ന് കാണാനും ഉത്പന്നത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും ഓരോ ദിവസവും നൂറോളം കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ട്. ആ ദിവസങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നും സെെനുദ്ദീൻ ഓർത്തെടുത്തു.

സെെനുദ്ദീന് യുഎഇയിൽ ലെെസൻസ് ലഭിക്കുന്നത് 1997 ലാണ്. അതും മൂന്നാമത്തെ ശ്രമത്തിൽ. ഒരു വർഷത്തിലധികം ലെെസൻസിനായി ചെലവഴിക്കേണ്ടിവന്നെന്നും ഡ്രെെവിം​ഗ് ടെസ്റ്റിന്റെ ദിവസങ്ങൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.ഇന്ന് കമ്പനി വളർന്നു. 3,300 ജോലിക്കാരുള്ള ഹോട്പാക് പാക്കേജിം​ഗിന്റെ മുതലാളിമാരിൽ ഒരാളാണ്. നിലവിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹോട്പാക് പാക്കേജിം​ഗിന് നിർമാണയൂണിറ്റുകളുമുണ്ട്. ദുബായിലുടനീളം എട്ട് നിർമാണ യൂണിറ്റുകളുമുണ്ട്. ഓരോ യൂണിറ്റിലും നേരിട്ടെത്തേണ്ട സാഹചര്യമില്ലെങ്കിൽ കൂടി മാസത്തിൽ രണ്ട് തവണയെങ്കിലും 3500 കിലോമീറ്ററിലധികം ദൂരം നേരിട്ട് വാഹനമോടിച്ചുചെന്ന് സന്ദർശിക്കാറുണ്ടെന്നും സെെനുദ്ദീൻ പറഞ്ഞു.

ഞാൻ നായിഫ്, അൽ ഹെയ്ൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നയാളാണ്. ഇവിടെ പാർക്കിം​ഗ് ലഭിക്കുക എന്നത് ലോട്ടറിയടിക്കുന്നത് പോലെയാണ്. പാർക്കിം​ഗ് ലഭിക്കാത്തതിനാൽ അനധികൃതമായി പാർക്ക് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ പല തവണ മീറ്റിം​ഗുകൾ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അനുഭവം പങ്കുവെച്ചു.ഞാൻ നിയമങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവനാണ്. മീറ്റിം​ഗുകളിൽ പങ്കെടുക്കാൻ പുറപ്പെടുമ്പോൾ നേരത്തെ ഇറങ്ങാൻ ശ്രമിക്കുന്നതല്ലാതെ ഒരിക്കൽ പോലും വേ​ഗപരിധി മറികടക്കുകയോ ട്രാഫിക്കിൽ അനാവശ്യമായി ട്രാക്ക് മാറി വാഹനമോടിക്കുകയോ ചെയ്തിട്ടില്ല എന്നും സെെനുദ്ദീൻ തുറന്നുപറഞ്ഞു.

റോഡിൽ എന്നും ക്ഷമ കാണിക്കണമെന്നും, അമിതവേ​ഗത അഞ്ചോ പത്തോ മിനിറ്റ് ലാഭിച്ചേക്കാമെന്നും എന്നാൽ ആ മിനിറ്റുകൾ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാമെന്നുമാണ് സെെനുദ്ദീന് ഡ്രെെവിം​ഗിലെ പുതുമുഖങ്ങളോട് പറയാനുള്ളത്.സെെനുദ്ദീന്റെ ദുബായിലെ ആദ്യ കാർ നിസ്സാൻ ബ്ലൂ ബേഡാണ്. പ്രായത്തിനും, പ്രതാപത്തിനുമൊപ്പം കാറും വളർന്ന് മെഴ്സിഡസ് മേയ്ബാക്കിലുമെത്തി. എന്നാൽ അദ്ദേഹത്തിന്റെ ഡ്രെെവിം​ഗിന് യാതൊരു മാറ്റവും വന്നില്ല. അതുതന്നയാണ് കാൽനൂറ്റാണ്ട് വാഹനമോടിച്ചിട്ടും ട്രാഫിക് പിഴയില്ലാത്തയാൾ എന്ന പേരിന് അർഹനാക്കിയതും.

Story Highlights: Zainudeen PB; the Malayali expatriate drive for over years but never received a traffic fine

Next Story

Popular Stories