Top

പാസ്പോർട്ടിൽ ട്രാവൽ ഏജൻസികളുടെ പരസ്യം പതിക്കരുത്; നിർദേശവുമായി ഇന്ത്യന്‍ കോൺസുലേറ്റ്

ദുബായിയിലെ ഹോൾഡർമാർ സൂക്ഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നിർദേശം നൽകി.

10 April 2022 5:26 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പാസ്പോർട്ടിൽ ട്രാവൽ ഏജൻസികളുടെ പരസ്യം പതിക്കരുത്; നിർദേശവുമായി ഇന്ത്യന്‍ കോൺസുലേറ്റ്
X

ദുബായ്: പാസ്പോർട്ടിന് പുറത്ത് ട്രാവൽ ഏജൻസികൾ പരസ്യം പതിക്കുന്നതിൽ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിൽ നിന്നും എത്തുന്നവരുടെ പാസ്പോർട്ടിന് പുറത്താണ് ഏജൻസികൾ പരസ്യം പതിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്.

ദുബായിയിലെ ഹോൾഡർമാർ സൂക്ഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നിർദേശം നൽകി. ഈ പ്രവർത്തി ഇന്ത്യൻ സർക്കാരിന്റെ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓർമപ്പെടുത്തി.

ഈ നടപടികൾ പാസ്‌പോർട്ട് സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്. തങ്ങളുടെ പാസ്‌പോർട്ടുകൾ പരസ്യം പതിച്ച് വികൃതമാക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. സ്ഥാപനങ്ങളോ, വ്യക്തികളോ പാസ്‌പോർട്ടിൽ സ്റ്റിക്കറും പരസ്യങ്ങളും പതിക്കാൻ അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

STORY HIGHLIGHTS: the Indian consulate ban travel agencies advertisements the cover of Passports


Next Story